Join Whatsapp Group. Join now!
Aster MIMS 10/10/2023

അനന്തപുരം തടാക ക്ഷേത്രത്തിലെ 'ബബിയ' സുഖമായിരിക്കുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജസന്ദേശമെന്ന് ചെയര്‍മാന്‍ മാലിംഗേശ്വര ഭട്ട്, സൈബര്‍ സെല്ലില്‍ പരാതി നല്‍കി

അനന്തപുരം തടാക ക്ഷേത്രത്തിലെ 'ബബിയ' എന്ന news, Kumbala, kasaragod, Temple, Religion, Social-Media, Kerala,
കുമ്പള: (www.kasargodvartha.com 12.01.2019) അനന്തപുരം തടാക ക്ഷേത്രത്തിലെ 'ബബിയ' എന്ന അത്ഭുത മുതല സുഖമായിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജസന്ദേശമെന്ന് ക്ഷേത്രം ചെയര്‍മാന്‍ മാലിംഗേശ്വര ഭട്ട് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചു.
ശനിയാഴ്ച രാവിലെ മുതലാണ് അനന്തപുരം ക്ഷേത്രത്തിലെ മുതല ചത്തുവെന്ന പ്രചരണം വ്യാപകമായത്. നൂറുകണക്കിന് ഫോണ്‍ കോളുകളാണ് ഇതിനുപിന്നാലെ ക്ഷേത്രത്തിലേക്കെത്തിക്കൊണ്ടിരിക്കുന്നത്.
പ്രശസ്തമായ തിരുവനന്തപുരത്തെ അനന്തപത്മനാഭക്ഷേത്രവുമായി അഭേദ്യബന്ധമുള്ള ക്ഷേത്രമാണ് കുമ്പളയിലെ അനന്തപുരം ക്ഷേത്രം. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന രീതിയിലും ഈ ക്ഷേത്രം പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുണ്ട്. 

കേരളത്തിലെ ഏക തടാകക്ഷേത്രം കൂടിയാണിത്. 72 വര്‍ഷമായി ബബിയ ഇവിടെ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പട്ടാളക്കാരന്‍ ക്ഷേത്രത്തിലുണ്ടായിരുന്ന മുതലയെ വെടിവെച്ചുകൊന്നതായും രണ്ടാം ദിവസം വീണ്ടും മുതല പ്രത്യക്ഷപ്പെട്ടുവെന്നുമാണ് ഐതിഹ്യം.

ദൈവീക മുതല എന്നാണ് ഇത് അറിയപ്പെടുന്നതെന്നും മുതലയെ കാണാനും ക്ഷേത്ര ദര്‍ശനത്തിനുമായി നൂറുകണക്കിനാളുകളാണ് അനന്തപുരത്തെത്തുന്നത്. 

മറ്റു മുതലകളെ പോലെ യാതൊരു സ്വഭാവവും ബബിയക്കില്ല. ക്ഷേത്രത്തിലെ നിവേദ്യമാണ് മുതലയുടെ ഭക്ഷണം. തടാകത്തിലെ മീനുകളെ പോലും ഭക്ഷിക്കാറില്ല. ശനിയാഴ്ച രാവിലെയും പൂജാരി ചന്ദ്രപ്രകാശ് നമ്പീശന്‍ മുതലയ്ക്ക് നിവേദ്യം നല്‍കിയതായും ചെയര്‍മാന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News about crocodile, what is fact? News, Kumbala, Kasaragod, Temple, Religion, Social-Media, Kerala