Join Whatsapp Group. Join now!
Aster MIMS 10/10/2023

സംഘ്പരിവാര്‍ ഭീകരതക്കെതിരെ മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് ജനജാഗ്രതാ സദസ്; കരീം മൗലവിയെ വധിക്കാന്‍ ശ്രമിച്ചവരെ പിടികൂടും വരെ മുസ്ലിം ലീഗ് നിയമ പോരാട്ടം തുടരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ മഞ്ചേശ്വരം മണ്ഡലത്തെ കലാപ ഭൂമിയാക്കാനുള്ള ബി ജെ പി- ആര്‍ എസ് എസ് സംഘ്പരിവാര്‍ സംഘടനകളുടെ Kasaragod, Kerala, news, Top-Headlines, Muslim-league, Muslim League program against Sanghparivar attack
ഉപ്പള: (www.kasargodvartha.com 24.01.2019) ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ മഞ്ചേശ്വരം മണ്ഡലത്തെ കലാപ ഭൂമിയാക്കാനുള്ള ബി ജെ പി- ആര്‍ എസ് എസ് സംഘ്പരിവാര്‍ സംഘടനകളുടെ ഗൂഡനീക്കത്തിനെതിരെയും ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെയും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജന ജാഗ്രത സദസ് നടത്തി. ബന്തിയോട് ടൗണില്‍ സംഘടിപ്പിച്ച പരിപാടി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്തു.

ഹര്‍ത്താല്‍ ദിനത്തില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബായാര്‍ കുതിരടുക്കയിലെ അബ്ദുല്‍ കരീം മുസ്ലിയാരെ ബായാര്‍ മുളിഗദ്ദെയില്‍ വധിക്കാന്‍ ശ്രമിച്ച മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റു ചെയ്യണമെന്നും പ്രതികളെ പിടികൂടുന്നതു വരെ നീതിക്ക് വേണ്ടി മുസ് ലിം ലീഗ് ഒറ്റക്കെട്ടായി നിയമ പോരാട്ടം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ടി എ മൂസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. അബ്ബാസ് സ്വാഗതം പറഞ്ഞു. ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തി. മുസ്്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ്, ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ കല്ലട്ര മാഹിന്‍ ഹാജി, അസീസ് മരിക്കെ, മൂസാബി ചെര്‍ക്കള, പി എം മുനീര്‍ ഹാജി, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് യു കെ സൈഫുല്ല തങ്ങള്‍, ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ റഹ് മാന്‍, അബ്ദുര്‍ റഹ് മാന്‍ ബന്തിയോട്, എം ബി യൂസഫ്, വി പി അബ്ദുല്‍ ഷുക്കൂര്‍ ഹാജി പ്രസംഗിച്ചു.


Keywords: Kasaragod, Kerala, news, Top-Headlines, Muslim-league, Muslim League program against Sanghparivar attack
  < !- START disable copy paste -->