City Gold
news portal
» » » » » » » » ഭാരതം ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെ: മുല്ലപ്പള്ളി രാമചന്ദ്രന്‍

കാസര്‍കോട്: (www.kasargodvartha.com 13.01.2019) ജനഹൃദയങ്ങള്‍ കീഴടക്കിക്കൊണ്ട് രാഹുല്‍ ഗാന്ധി ലോക ശ്രദ്ധ നേടുകയാണെന്ന് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിദ്യാനഗറില്‍ കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോഡിയുടെ ഫാസിസ്റ്റ് ഭരണത്തില്‍ നിന്നും ഭാരതത്തെ മോചിപ്പിക്കാന്‍ ജനങ്ങള്‍ ഉറ്റ് നോക്കുന്നത് രാഹുലിനേയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളും കോണ്‍ഗ്രസിന് പിന്തുണ നല്‍കി മോദി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ തിരിയുമ്പോള്‍ ഈ കാര്യം ബോധ്യപ്പെടാത്ത ഒറ്റ രാഷ്ട്രീയ പാര്‍ട്ടി സി പി എം മാത്രമാണ്. നവോത്ഥാന ചരിത്രം അറിയാത്തവരാണ് നവോത്ഥാനത്തിനായി മതില്‍ തീര്‍ക്കാന്‍ മുന്നിട്ടിറങ്ങിയത്. വനിതാ മതിലിലൂടെ ജനങ്ങളെ ജാതീയതയിലേക്ക് കടത്തിവിടുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്തത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് മുപ്പതിനായിരത്തിലധികം ജീവനക്കാരെ അകാരണമായി സ്ഥലം മാറ്റുകയുണ്ടായി. ഇത്തരം ഭരണകൂട ഭീകരതകളെ ജീവനക്കാരും ജനങ്ങളും അംഗീകരിക്കില്ലെന്നു അദ്ദേഹം പറഞ്ഞു.

എന്‍.ജി.ഒ യൂണിയന്‍ പിണറായി ഫാന്‍സ് അസോസിയേഷനായി അധഃപതിച്ചിരിക്കുകയാണ്. യൂണിയന്റെ അടിമ മനോഭാവത്തോടുള്ള എതിര്‍പ്പ് കൊണ്ടാണ് അറുപത്തി ഏഴ് ശതമാനം ജീവനക്കാരും സാലറി ചാലഞ്ചിനോട് നോ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് എം പി കുഞ്ഞിമൊയ്തീന്‍ അധ്യക്ഷത വഹിച്ചു. എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് എന്‍ കെ ബെന്നി വസ്തുവിന്റെ പ്രമാണം ഏറ്റുവാങ്ങി. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞികണ്ണന്‍, കെ.പി.സി.സി. സെക്രട്ടറി കെ. നീലകണ്ഠന്‍, അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എന്‍ ഹര്‍ഷകുമാര്‍, സംസ്ഥാന ട്രഷറര്‍ പി. ഉണ്ണികൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്ററി മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍, അസോസിയേഷന്‍ സെക്രട്ടറിയേറ്റ് മെമ്പര്‍ പി.വി. രമേശന്‍ സുരേഷ് പെരിയങ്ങാനം, ഇ മീനാകുമാരി, കെ സി സുജിത് കുമാര്‍, എ.വി. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെട്ടിട നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ വി. ദാമോദരന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ കെ.എം. ജയപ്രകാശ് നന്ദിയും പറഞ്ഞു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Congress, KPCC, Mullappally Ramachandran about Rahul Gandhi
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date