City Gold
news portal
» » » » » » » » » അബുദാബിയില്‍ കാണാതായ കാസര്‍കോട് സ്വദേശിയായ യുവാവ് സൗദിയിലെ ആശുപത്രിയില്‍; സൗദിയിലേക്ക് നുഴഞ്ഞു കയറിയ കുറ്റത്തിന് ജയിലില്‍ കഴിഞ്ഞു, സഹോദരീ പുത്രിയുടെ വിവാഹത്തിന് ലീവ് കൊടുക്കാത്ത കമ്പനിയോട് വിസ ക്യാന്‍സല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് കേള്‍ക്കാതിരുന്നതോടെ അബുദാബിയില്‍ നിന്ന് കാല്‍നടയായി സൗദി അതിര്‍ത്തിയിലെത്തിയതാണെന്ന് വിവരം

റിയാദ്: (www.kasargodvartha.com 07.01.2019) അബുദാബിയില്‍ നിന്ന് കാണാതായ കാസര്‍കോട് നീലേശ്വരം പാലായിയിലെ ഹാരിസ് പൂമാടത്തിനെ (28) അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്‌സ സെന്റര്‍ ജയിലിനു കൈമാറി. രേഖകളില്ലാതെ സൗദിയിലേക്ക് നുഴഞ്ഞു കയറിയ കുറ്റത്തിന് സൗദി പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു. ഒരുമാസമായി ഹാരിസിനെ കാണാനില്ലെന്ന് പരാതിയുമായി കഴിഞ്ഞ ദിവസമാണ് ബന്ധുക്കള്‍ രംഗത്ത് വന്നത്.
Missing Man found in Hospital, Riyadh, Gulf, Abudhabi, Saudi Arabia, News, Missing, Found, Hospital.

കഴിഞ്ഞ ദിവസം ആഹാരത്തോടു വിമുഖത കാണിക്കുകയും ശാരീരിക അസ്വസ്ഥത കാണിക്കുകയും ചെയ്തപ്പോള്‍ ജയില്‍ അധികൃതര്‍ ചികിത്സക്കായി അല്‍ അഹ്സ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് അല്‍ കോബാറില്‍ നിന്നും കല്ലൂരാവിയിലെ സാമൂഹ്യ പ്രവര്‍ത്തകനായ ബന്ധുവായ നിസാറും ഹാരിസിന്റെ മാതൃ സഹോദരീ പുത്രന്‍ നീലേശ്വരം സ്വദേശി ശിഹാബ് പൂമാടവും മറ്റൊരു ബന്ധുവായ ജുനൈദ് കാഞ്ഞങ്ങാടും അല്‍ അഹ്‌സയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസര്‍ മദനിയുടെ സഹായത്തോടെ ആശുപത്രിയിലെ വാര്‍ഡില്‍ പോയി ഹാരിസിനെ കണ്ടു സംസാരിച്ചു. ആവശ്യമായ രേഖകള്‍ ശരിയാക്കി നാട്ടിലേക്കയക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

ഹാരിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന വിവരം മലയാളി നഴ്സ് ഷീജ ജെയ്‌മോനാനാണ് കുടുംബത്തെ വിവരം അറിയിച്ചത്. ഹാരിസിനെ നാട്ടില്‍ എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ അല്‍ അസ്ഹയിലെ ഐസിഎഫ് പ്രവര്‍ത്തകരും, അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ഉദ്യോഗസ്ഥരും സ്വീകരിച്ചു വരികയാണ്. ഡിസംബര്‍ മാസത്തില്‍ നടന്ന സഹോദരീ പുത്രിയുടെ വിവാഹത്തിന് പങ്കെടുക്കാന്‍ കമ്പനിയോട് ഹാരിസ് ലീവ് ചോദിച്ചിരുന്നു. അത് കിട്ടാതെ വന്നപ്പോള്‍ വിസ ക്യാന്‍സലാക്കിത്തരാന്‍ കമ്പനിയോട് ആവശ്യപ്പെട്ടപ്പോള്‍ പതിനഞ്ചു ദിവസം കാത്തിരിക്കാനാണ് കമ്പനി അറിയിച്ചത്. ഇതിനിടെ ഹാരിസ് അപ്രത്യക്ഷനായി. അബുദാബിയില്‍ നിന്ന് കാല്‍നടയായി സൗദി അതിര്‍ത്തിയിലെത്തിയ ഹാരിസിനെ സൗദി അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു അല്‍ അഹ്‌സ സെന്റര്‍ ജയിലിനു കൈമാറുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Missing Man found in Hospital, Riyadh, Gulf, Abudhabi, Saudi Arabia, News, Missing, Found, Hospital.

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date