Join Whatsapp Group. Join now!
Aster MIMS 10/10/2023

സോഷ്യല്‍ മീഡിയ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ സാമൂഹ്യപ്രതിബദ്ധത പുലര്‍ത്തണം: മന്ത്രി ഇ ചന്ദ്രശേഖരന്‍

താമസസ്ഥലത്തിന് ചുറ്റുമുള്ള ജനങ്ങളുടെ അവസ്ഥയും പ്രശ്‌നങ്ങളും മനസിലാക്കുകയുംkasaragod, news, Minister, Social-Media, Politics, inauguration, Kerala,
കാസര്‍കോട്: (www.kasargodvartha.com 21.01.2019) താമസസ്ഥലത്തിന് ചുറ്റുമുള്ള ജനങ്ങളുടെ അവസ്ഥയും പ്രശ്‌നങ്ങളും മനസിലാക്കുകയും ഇടപെടുകയും ചെയ്യുന്ന സക്രിയരായ ഒരു യുവ സമൂഹത്തെയാണ് സോഷ്യല്‍ മീഡിയ കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. നാട്ടുകാര്‍ക്കിടയില്‍ പൊതുപ്രവര്‍ത്തനം നടത്തി കിട്ടാവുന്നതില്‍ കൂടുതല്‍ ഒരംഗീകാരവും ഇല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ആലിയ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സംയുക്ത വാര്‍ഷികാഘോഷ പരിപാടിയായ മെഹ്ഫില്‍ 19 ന്റെ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞനായ ആലിയ സെക്കന്‍ഡറി മദ്രസ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഡോ. ഇര്‍ഷാദ് അഹ് മദിനെ ചടങ്ങില്‍ വെച്ച് ആദരിച്ചു.

Minister E Chandrasekharan about New Generation, Kasaragod, news, Minister, Social-Media, Politics, inauguration, Kerala.

രാവിലെ തുടങ്ങിയ പരിപാടി കാസര്‍കോട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ ഉദ്ഘാടനം ചെയ്തു. ആലിയ മാനേജിങ് കമ്മിറ്റി പ്രസിഡണ്ട് ഡോ. സി.പി. ഹബീബു റഹ് മാന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍മാരായ ടി.കെ മുഹമ്മദലി (ആലിയ ഇന്റര്‍നാഷണല്‍ അക്കാദമി), ഡോ. അബ്ദുല്‍ ജലീല്‍ പെര്‍ള (ആലിയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ടി. മന്‍സൂര്‍ (ആലിയ ഐ.ടി.ഐ) എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

അക്കാദമി റെക്ടര്‍ കെ.വി. അബൂബക്കര്‍ ഉമരി, ആലിയ ഫൗണ്ടേഷന്‍ സി.ഇ.ഒ ബിശ്‌റുദ്ദീന്‍ ശര്‍ഖി, സീനിയര്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ബി.എഫ്. എം. അബ്ദുര്‍ റഹ് മാന്‍, പി ടി എ പ്രസിഡണ്ട് ടി കെ. സിറാജുദ്ദീന്‍, നവോത്ഥാനം മാസിക എഡിറ്റര്‍ അബ്ദു ശിവപുരം, സ്‌കൂള്‍ ലീഡര്‍ ആസിയ റിയ എന്നിവര്‍ പ്രസംഗിച്ചു. 

മാനേജിംഗ് കമ്മിറ്റി സെക്രട്ടറി സി എച്ച് മുഹമ്മദ് സ്വാഗതവും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഉദയകുമാര്‍ പെരിയ നന്ദിയും പറഞ്ഞു. അക്കാദമിക മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ച ശേഷം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Minister E Chandrasekharan about New Generation, Kasaragod, News, Minister, Social-Media, Politics, inauguration, Kerala.