City Gold
news portal
» » » » » » » » » » » അതിരുകളും കടന്ന് മേലാങ്കോട്ട് പലഹാര പെരുമ

കാഞ്ഞങ്ങാട്:(www.kasargodvartha.com 14/01/2019) പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുഞ്ഞുങ്ങള്‍ക്കു വേണ്ടി അധ്യാപികമാരും അമ്മമാരും ഒരുക്കിയ പലഹാരങ്ങള്‍ക്ക് അതിരുകളില്ലാത്ത രുചിപ്പെരുമ. മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂളിലെ ഒന്നാംതരത്തിലെ ' നന്നായി വളരാന്‍' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് ക്ലാസ് മുറിയില്‍ രുചിയൂറും വിഭവങ്ങള്‍ കൊണ്ട് വിരുന്നൊരുക്കിയത്.

ഉത്തരേന്ത്യന്‍ വിഭവങ്ങളായ രസഗുള, ഗുലാബ് ജാമൂന്‍ ,മാല്‍പ്പുരി, ആന്ധ്രക്കാരുടെ പയര്‍ കൊണ്ടുള്ള പെസ്‌റ്ട്ട് ,ഉപ്പ് മാപെസ്ട്ട്‌റ്, എന്നിവയ്ക്കു പുറമെ കര്‍ണാടക വിഭവങ്ങളായ കൊട്ടിഗെയും പത്രടയും ഹോളിഗയും തീന്‍മേശയില്‍ നിരന്നു. കഴിക്കുമ്പോള്‍ മനസും വയറും കീഴടക്കുക മാത്രമല്ല കുട്ടികള്‍ക്ക് വിസ്മയം കൂടി ഉണ്ടാക്കണമെന്ന അമ്മമാരുടെ കൂട്ടായ തീരുമാനമാണ് മേലാങ്കോട്ടെ പലഹാര പെരുമയെ വ്യത്യസ്തമാക്കിയത്.

വാഴ ,മഞ്ഞള്‍ ,ഗ്രാമ്പൂ ,പ്ലാവ്, കുറുക്കുട്ടി എന്നിങ്ങനെ വിവിധ ഇലകളില്‍ പാചകം ചെയ്ത ഇലയടകള്‍, അരിപ്പൊടി ,ഗോതമ്പ് പൊടി, മുത്താറി എന്നിവ കൊണ്ട് തയ്യാറാക്കിയ വിവിധ തരം ഉണ്ടകള്‍, കിഴങ്ങുകള്‍, പഴങ്ങള്‍ ,പച്ചക്കറികള്‍ എന്നിവ കൊണ്ടുള്ള കട്ട്‌ലെറ്റുകള്‍, കേക്കുകള്‍ എന്നിവ കുട്ടികളുടെ മനസ്സും വയറും നിറച്ചു. ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത പലഹാരങ്ങള്‍ വിരുന്നുകാരായി എത്തിയപ്പോള്‍ നാടന്‍ ദോശയ്ക്കും ഇഡഡലിക്കും ഇടിയപ്പത്തിനും പഴംപൊരിക്കും പരിപ്പുവടയ്ക്കും ഈന്തപ്പഴത്തിനും ഉണ്ണിയപ്പത്തിനും വേണ്ടി കൈ നീട്ടിയ കുട്ടികളും കുറവല്ല.

അധ്യാപികമാരായ വി.സി.റീന, പി.എം.സിന്ധു രക്ഷിതാക്കളായ രമ്യ, ദീപ,ഉദയ,സുജിത,ജലജ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പി.ആര്‍. ആശ അക്ഷരമുറ്റം ക്വിസില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടിയ ശ്രീനന്ദന്‍ കെ രാജ് എന്നിവര്‍ ചേര്‍ന്ന് പലഹാര പെരുമ ഉദ്ഘാടനം ചെയ്തു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Kerala, Food, Teachers, Students, Parents, Inauguration,

About kvartha san

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date