city-gold-ad-for-blogger
Aster MIMS 10/10/2023

സാമ്പത്തിക സംവരണം: എസ് ഡി പി ഐ പ്രക്ഷോഭത്തിലേക്ക്, 17ന് കാസര്‍കോട് എം പി ഓഫീസ് മാര്‍ച്ച്, ജനുവരി 23 മുതല്‍ 30 വരെ മണ്ഡലംതല വാഹന പ്രചരണ ജാഥ

കാസര്‍കോട്: (www.kasargodvartha.com 16.01.2019) സര്‍ക്കാര്‍ സര്‍വ്വീസിലും ഉന്നത വിദ്യാഭ്യാസത്തിലും മുന്നോക്ക വിഭവങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാറിന്റെയും അതിനു പിന്തുണ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികളുടെയും നടപടി ഭരണഘടനയുടെ അന്തസത്തയെ തന്നെ തകര്‍ക്കുന്നതും അവര്‍ണ ജനതയോടുള്ള വഞ്ചനയുമാണെന്ന് എസ് ഡി പി ഐ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
സാമ്പത്തിക സംവരണം: എസ് ഡി പി ഐ പ്രക്ഷോഭത്തിലേക്ക്, 17ന് കാസര്‍കോട് എം പി ഓഫീസ് മാര്‍ച്ച്, ജനുവരി 23 മുതല്‍ 30 വരെ മണ്ഡലംതല വാഹന പ്രചരണ ജാഥ

ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് മുഖ്യധാരയിലും അധികാര വ്യവസ്ഥയിലും അര്‍ഹമായ പങ്കാളിത്തം ഉറപ്പു വരുത്തുതിന് വേണ്ടിയാണ് സംവരണം ഭരണഘടനയില്‍ വിഭാവനം ചെയ്യുന്നത്. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാമൂഹിക അസമത്വവും അനീതിയും പരിഹരിക്കുന്നതിനുള്ള തിരുത്തല്‍ നടപടിയാണിത്. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തിക ദുരിതം നേരിടുന്നവരുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ബദല്‍ ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും എസ് ഡി പി ഐ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

സാമൂഹിക അസമത്വം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 1993 മുതലാണ് കേന്ദ്ര സര്‍വ്വീസില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്. മുന്നാക്ക ജാതിയില്‍പ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം അനുവദിക്കുതിനായി തോത് നിശ്ചയിച്ചതിന്റെ യുക്തി പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ ഒ ബി സി വിഭാഗം 55 ശതമാനമാണ്. പട്ടിക ജാതി വിഭാഗക്കാര്‍ 25 ശതമാനത്തോളം വരും. മൊത്തത്തില്‍ പട്ടിക, പിന്നാക്ക വിഭാഗങ്ങള്‍ ആകെ ജനസംഖ്യയുടെ 80 ശതമാനമാണ്. ജനസംഖ്യയുടെ 20 ശതമാനം മാത്രം വരുന്ന മുന്നാക്ക സമുദായങ്ങളാണ് അധികാരത്തിന്റെ 80 ശതമാനവും കൈയ്യടക്കി വെച്ചിരിക്കുന്നത്. അവര്‍ക്കാണ് വീണ്ടും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിരിക്കുന്നത്. സാമ്പത്തിക സംവരണത്തിന് നിശ്ചയിച്ച വാര്‍ഷിക വരുമാനം എട്ട് ലക്ഷം, 5 ഏക്കറില്‍ താഴെ ഭൂമി ആയിരം ച.മീ. വരെ വിസ്തീര്‍ണ്ണമുള്ള വീട് തുടങ്ങിയ മാനദണ്ഡപ്രകാരം 80 ശതമാനം മുന്നാക്കക്കാരും സംവരണപരിധിയില്‍ വരും.

പിന്നാക്ക വിഭാഗങ്ങള്‍ക്ക് അധികാരപങ്കാളിത്തം ഉറപ്പാക്കുന്ന ഭരണഘടന അവകാശം സംരക്ഷിക്കുതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താത്പര്യമില്ല. സംവരണം നടപ്പാക്കിയിട്ടും നാളിതുവരെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. പിന്നാക്ക സംവരണം 1993- ല്‍ ഏര്‍പ്പെടുത്തി 25 വര്‍ഷത്തിനുശേഷവും ഒ.ബി.സി. പ്രാതിനിധ്യം കേന്ദ്രഉദ്യോഗ മേഖലയില്‍ കേവലം 6.9 ശതമാനം മാത്രമാണ്. കേരളത്തിലും പിന്നാക്ക സമൂദായങ്ങള്‍ക്ക് സംവരണത്തിലൂടെ നീക്കിവെച്ച തസ്തികകളില്‍ പൂര്‍ണമായും എത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് 2002ല്‍ ജസ്റ്റീസ് നരേന്ദ്രന്‍ കണ്ടെത്തിയിരുന്നു. അവര്‍ണര്‍ക്ക് അധികാരം നിഷേധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാറിനേക്കാള്‍ ഒരു പിടി മുന്നിലാണ് സംസ്ഥാനത്തെ സി.പി.എം. നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍. സാമൂഹിക നീതി നിഷേധത്തിന് കുടപിടിക്കു തരത്തില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലേക്കുള്ള (കെ.എ.എസ്.) പ്രവേശന നടപടികള്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അധികാരഘടനയില്‍ നിന്നും ദളിത്, മുസ്ലീം, പിന്നാക്ക സമുദായങ്ങളെ പരാമാവധി മാറ്റി നിര്‍ത്താനുള്ള ചട്ടങ്ങളാണ് വരാന്‍ പോകുന്നത്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, പാലൊളി കമ്മീഷന്‍ റിപ്പോര്‍ട്ട് തുടങ്ങിയവയൊന്നും നടപ്പാക്കുതില്‍ ഇടത് സര്‍ക്കാര്‍ താത്പര്യം കാണിക്കുന്നില്ലെന്നും എസ് ഡി പി ഐ നേതാക്കള്‍ കുറ്റപ്പെടുത്തി.

സാമൂഹിക നീതി അട്ടിമറിയിക്കുന്ന സാമ്പത്തിക സംവരണം പിന്‍വലിക്കുക, അവര്‍ണ ഭൂരിപക്ഷത്തെ വഞ്ചിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ തിരിച്ചറിയുക, സാമൂഹിക നീതിക്കായി ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി എസ് ഡി പി ഐ ശക്തമായ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചതായും നേതാക്കള്‍ അറിയിച്ചു. സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ ലോകസഭയില്‍ അനുകൂലിച്ച് അവര്‍ണ ജനതയെ വഞ്ചിച്ച കാസര്‍കോട് എം പി പി കരുണാകരന്റെ ഓഫീസിലേക്ക് ജനുവരി 17ന് രാവിലെ 10 മണിക്ക് എസ്.ഡി.പി.ഐ. മാര്‍ച്ച് നടത്തും.

ഫെബ്രുവരി അഞ്ചിന് സെക്രട്ടേറിയേറ്റ് ചുറ്റും സംവരണ സമുദായങ്ങള്‍ മതില്‍ തീര്‍ക്കുന്നതിന്റെ പ്രചാരണാര്‍ത്ഥം കാസര്‍കോട് ജില്ലയില്‍ ജനുവരി 23 മുതല്‍ 30 വരെ മണ്ഡലം തല വാഹന പ്രചരണ ജാഥയും ഗൃഹസമ്പര്‍ക്ക ക്യാമ്പെയിനും സംഘടിപ്പിക്കും. നരേന്ദ്രമോഡി ലക്ഷ്യം വെക്കുന്ന സാമൂഹിക വിഭജന അജണ്ടയെയും അതിനു കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയ കക്ഷികളെയും ചെറുത്ത് തോല്‍പ്പിക്കാന്‍ സാമൂഹിക നീതിയിലും, ബഹുസ്വര ജനാധ്യപത്യത്തിലും വിശ്വസിക്കു മുഴുവന്‍ പൗരന്മാരും ഒറ്റക്കെട്ടായി അണി നിരക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് പട, ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, SDPI, Press meet, Economic Reservation: SDPI going to protest

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL