Join Whatsapp Group. Join now!
Aster MIMS 10/10/2023

അന്താരാഷ്ട്ര ഫോട്ടോ പ്രദര്‍ശനവുമായി ബിനാലെ കൊളാറ്ററല്‍

കൊച്ചി മുസിരിസ് ബിനാലെ നാലാം ലക്കത്തോടനുബന്ധിച്ച് നടക്കുന്ന കൊളാറ്ററല്‍ പ്രദര്‍ശനങ്ങള്‍ വ്യത്യസ്തത News, Kochi, Kerala, Top-Headlines, Exhibition,
കൊച്ചി:(www.kasargodvartha.com 10/01/2019) കൊച്ചി മുസിരിസ് ബിനാലെ നാലാം ലക്കത്തോടനുബന്ധിച്ച് നടക്കുന്ന കൊളാറ്ററല്‍ പ്രദര്‍ശനങ്ങള്‍ വ്യത്യസ്തത കൊണ്ടും പ്രമേയം കൊണ്ടും ശ്രദ്ധേയമാകുന്നു. മട്ടാഞ്ചേരി മോക്ക ആര്‍ട്ട് കഫെയില്‍ നടക്കുന്ന 'പോസ്' എന്ന ഫോട്ടോഗ്രാഫി എക്‌സിബിഷനില്‍ മനുഷ്യജീവിതത്തിന്റെ വിവിധ പ്രതിസന്ധി ഘട്ടങ്ങളാണ് അനാവരണം ചെയ്യുന്നത്.

ആര്‍ട്ട് കണ്‍സല്‍ട്ടന്റും എഴുത്തുകാരനുമായ കെ ജി ശ്രീനിവാസാണ് പതിനഞ്ചാഴ്ച നീണ്ടു നില്‍ക്കുന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിന്റെ ക്യൂറ്റേര്‍. വിയറ്റനാമിലെ പെണ്‍കുട്ടിയുടെ ഫോട്ടോ പകര്‍ത്തിയ നിക്ക് ഉട്ടിന്റേതടക്കം 105 ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബിനാലെക്കാലമായ മാര്‍ച്ച് 29 വരെ തുടരുന്ന പ്രദര്‍ശനത്തില്‍ നിക്ക് ഉട്ടിന്റെ മറ്റ് ഫോട്ടോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

News, Kochi, Kerala, Top-Headlines, Exhibition, Biennale collateral holds international photo exhibition that pauses time

വിധിയാണ് ഒരു ഫോട്ടോഗ്രാഫര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്വത്തെന്ന് ശ്രീനിവാസ് പറഞ്ഞു. കൃത്യസമയത്ത് പറ്റിയ സ്ഥലത്തുണ്ടാവുകയെന്നത് പലപ്പോഴും വിധിയാണെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധങ്ങളും അതു മൂലം അഭയാര്‍ത്ഥികളുമായവരെക്കുറിച്ചുള്ളതാണ് ഫോട്ടോകള്‍ കൂടുതലും.

ക്രിയേറ്റീവ് ബ്രാന്‍ഡ്‌സ് എന്ന പ്രസാധകരും അതിന്റെ മാതൃസ്ഥാപനവുമായ കണ്‍സെപ്ച്വല്‍ പിക്‌ച്ചേഴ്‌സ് വേള്‍ഡ് വൈഡ് എന്ന കമ്പനിയുമാണ് 'പോസ്' പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് എന്നീ സേവനങ്ങളാണ് ഈ സ്ഥാപനം നല്‍കുന്നത്.

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോട്ടോ ജേണലിസ്റ്റായ ജൈല്‍സ് ക്ലാര്‍ക്ക് ഈ പ്രദര്‍ശനത്തിലെ പ്രധാന വ്യക്തിത്വമാണ്. മനുഷ്യന്റെ ദൈന്യതയെ പ്രമേയമാക്കിയ അന്താരാഷ്ട്ര ശ്രദ്ധ നേടിയ അനേകം ഫോട്ടോകള്‍ അദ്ദേഹത്തിന്റേതായുണ്ട്. എല്‍ സാവദോറിലെ ഗ്യാങ് കേജ്, യെമനിലെ അഭയാര്‍ത്ഥി പ്രശ്‌നം, കരീബിയന്‍ ദ്വീപുകളിലെ ഹെയ്ത്തി സ്വദേശികളുടെ ദുരിതകാലം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ഫോട്ടോകളാണ്.

ഉത്തര കൊറിയയിലെ പ്രതിസന്ധി ഒപ്പിയെടുത്ത അമേരിക്കന്‍ ഫോട്ടോ ജേണലിസ്റ്റ് മാര്‍ക്ക് എഡ്വേര്‍ഡ് ഹാരിസിന്റെ ഫോട്ടോകളും പ്രദര്‍ശനത്തിനുണ്ട്. എന്നാല്‍ ദുരിതക്കാഴ്ചകള്‍ മാത്രമല്ല 'പോസ്' പ്രദര്‍ശനത്തിലുള്ളത്. ഏവരും മറന്നു പോകുന്ന നഗരക്കാഴ്ചകളിലെ തമാശകളാണ് ഡല്‍ഹിയില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍ വിനീത് വോറയുടെ പ്രമേയം. കൂടാതെ ബംഗ്ലാദേശ് സ്വദേശിയായ തന്‍വീര്‍ ടാവോലാഡ്, ജര്‍മ്മന്‍ സ്വദേശി ബോറിസ് എല്‍ഡാഗ്‌സണ്‍ എന്നിവരെടുത്ത സംയുക്തഫോട്ടോകളും പ്രദര്‍ശനത്തിനുണ്ട്.

തന്‍വീറിനും ബോറിസിനുമിടയില്‍ ഒരു രസതന്ത്രമുണ്ടെന്നാണ് കായംകുളം സ്വദേശി കൂടിയായ ശ്രീനിവാസിന്റെ അഭിപ്രായം. വെളിച്ചത്തിന്റെ സങ്കീര്‍ണതയാണ് ഇവരുടെ ഫോട്ടോകളുടെ പ്രത്യേകത എന്നും ശ്രീനിവാസ് പറഞ്ഞു.

വിയറ്റ്‌നാം യുദ്ധക്കാലത്ത് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റഡ് പ്രസിന്റെ ഫോട്ടോഗ്രാഫറായിരുന്ന സമയത്താണ് നിക്ക് ഉട്ട് നാപാം ഗേള്‍ എന്ന ഫോട്ടോ എടുക്കുന്നത്. വിയറ്റ്‌നാമിലെ ട്രാങ് ബാങ് വില്ലേജില്‍ നാപാം ബോംബിട്ടതിനെത്തുടര്‍ന്ന് പൊള്ളലേറ്റ ഒമ്പത് വയസ്സുകാരി നഗ്‌നയായി ഓടുന്ന ചിത്രം വിയറ്റ്‌നാമില്‍ അമേരിക്ക നടത്തിയ യുദ്ധത്തിന്റെ ക്രൂരത മുഴുവന്‍ ലോകത്തെ അറിയിക്കുന്നതായിരുന്നു. ഈ ഫോട്ടോ പ്രസിദ്ധീകരിച്ചതിനു ശേഷമാണ് വിയറ്റ്‌നാം വിഷയത്തില്‍ അമേരിക്കയ്‌ക്കെതിരായി ലോകരാഷ്ട്രങ്ങള്‍ തിരിഞ്ഞത്.

എല്‍ സാവദോറില്‍ തെരുവു കുറ്റവാളികളെ കൂട്ടമായി പാര്‍പ്പിച്ചിരുന്ന കുടുസ്സു തടവുമുറികളുടെ ഫോട്ടോയാണ് ഗ്യാങ് കേജസ്. മൂന്നു പേരില്‍ കൂടുതല്‍ അനുമതിയില്ലാത്ത ഈ മുറിയില്‍ 30 പേരെയാണ് പാര്‍പ്പിച്ചിരുന്നത്. ഇതെക്കുറിച്ചുള്ള ഫോട്ടോകളാണ് ജൈല്‍സ് ക്ലാര്‍ക്കിനെ പ്രശസ്തനാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Top-Headlines, Exhibition, Biennale collateral holds international photo exhibition that pauses time