Join Whatsapp Group. Join now!
Aster MIMS 10/10/2023

മദ്രസാധ്യാപകനെ ആക്രമിച്ച കേസില്‍ 5 സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഹര്‍ത്താല്‍ ദിനത്തില്‍ ബായാറില്‍ മദ്രസാധ്യാപകനെ ആക്രമിച്ച കേസില്‍ അഞ്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. പ്രകാശ് എന്ന പച്ചു, ചനിയ, Kasaragod, Kerala, news, Uppala, arrest, Police, case, Attack case; 5 arrested
ഉപ്പള: (www.kasargodvartha.com 08.01.2019) ഹര്‍ത്താല്‍ ദിനത്തില്‍ ബായാറില്‍ മദ്രസാധ്യാപകനെ ആക്രമിച്ച കേസില്‍ അഞ്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. പ്രകാശ് എന്ന പച്ചു, ചനിയ, ലോകേഷ്, ഭുവനേഷ്, ജയപ്രകാശ് എന്നിവരെയാണ് സി ഐമാരായ സിബി തോമസ്, പ്രേംസദന്‍ (കുമ്പള), മഞ്ചേശ്വരം എസ് ഐ ഷാജി, എ എസ് ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലിനിടെയാണ് ബായാറില്‍ ഒരു സംഘം ബൈക്കില്‍ വരികയായിരുന്ന മദ്രസാധ്യാപകനെ ആക്രമിച്ചത്. ബായാര്‍ മുളിഗദ്ദെയിലെ കരീം ആണ് അക്രമത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ കരീമിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍പോയ പ്രതികളെ പോലീസ് നടത്തിയ അന്വേഷണത്തില്‍ 48 മണിക്കൂറിനുള്ളില്‍ പിടികൂടുകയായിരുന്നു.

കേസില്‍ 40 ഓളം പ്രതികളുള്ളതായാണ് വിവരം. അക്രമി സംഘത്തിനെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കേസിലെ മറ്റു പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവസ്ഥലത്തെ സി സി ടി വി ക്യാമറ പോലീസ് പരിശോധിച്ചു വരികയാണ്. ബായാറില്‍ ആരാധനാലയത്തിനു നേരെയും സംഘം അക്രമം നടത്തിയിരുന്നു. പ്രദേശവാസികളുടെ സംയമനമാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാത്തത്. പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പാവപ്പെട്ട മദ്രസ അധ്യാപകനെ ഒരു പ്രകോപനമില്ലാതെയാണ് സംഘം ആക്രമിച്ചത്. ശബരിമല വിഷയത്തിന്റെ മറവില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കാണ് സംഘ്പരിവാര്‍ നേതൃത്വം നല്‍കുന്നതെന്നാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ ഉപ്പളയിലും ബന്തിയോടും പരിസര പ്രദേശങ്ങളിലുമായുണ്ടായ അക്രമത്തില്‍ പോലീസുകാര്‍ ഉള്‍പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Related News:
സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ മദ്രസാധ്യാപകന്റെ നില ഗുരുതരം; ആക്രമണത്തിന്റെ സി സി ടി വി ദൃശ്യം പുറത്ത്



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, arrest, Police, case, Attack case; 5 arrested
  < !- START disable copy paste -->