Join Whatsapp Group. Join now!
Aster MIMS 10/10/2023

സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ ഇരുളിന്റെ മറവില്‍ അക്രമം; ടി വിയും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു

സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ ഇരുളിന്റെ മറവില്‍ അക്രമം. ടി വിയും ഫര്‍ണിച്ചറുകളും മറ്റും അടിച്ചുതകര്‍ത്തു. സി പി എം ബദിയടുക്ക ലോക്കല്‍ കമ്മിറ്റി Kasaragod, Kerala, news, Badiyadukka, Police, Investigation, Top-Headlines, Crime, Attack, Attack against CPM Local committee office
ബദിയടുക്ക: (www.kasargodvartha.com 08.01.2019) സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ ഇരുളിന്റെ മറവില്‍ അക്രമം. ടി വിയും ഫര്‍ണിച്ചറുകളും മറ്റും അടിച്ചുതകര്‍ത്തു. സി പി എം ബദിയടുക്ക ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെയാണ് തിങ്കളാഴ്ച രാത്രിയോടെ അക്രമമുണ്ടായത്. കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നതിനു സമീപത്തെ ഹാളിലുണ്ടായിരുന്ന ടി വിയും ഫര്‍ണിച്ചറുകളും കൊടിതോരണങ്ങളുമാണ് അജ്ഞാത സംഘം തകര്‍ത്തത്.

സംഭവവുമായി ബന്ധപ്പെട്ട് സെക്രട്ടറി ജഗനാഥ ഷെട്ടി ബദിയടുക്ക പോലീസില്‍ പരാതി നല്‍കി. സമീപത്തെ സി സി ടി വി കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Badiyadukka, Police, Investigation, Top-Headlines, Crime, Attack, Attack against CPM Local committee office
  < !- START disable copy paste -->