സെയില്‍സ് ടാക്സ് ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട ഡിപ്പാര്‍ട്മെന്റിന്റെ ബൊലേറോ ജീപ്പ് കവര്‍ച്ച ചെയ്തു; മണിക്കൂറുകള്‍ക്കുള്ളില്‍ മംഗളൂരുവില്‍ നിന്നും കണ്ടെത്തി
Dec 1, 2018, 14:13 IST
മഞ്ചേശ്വരം: (www.kasargodvartha.com 01.12.2018) സെയില്‍സ് ടാക്സ് ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട ഡിപ്പാര്‍ട്മെന്റിന്റെ ബൊലേറോ ജീപ്പ് കവര്‍ച്ച ചെയ്തു. പോലീസ് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മംഗളൂരുവില്‍ നിന്നും കണ്ടെത്തി. ഹൊസങ്കടി സെയില്‍സ് ടാക്സ് ഓഫീസിന് സമീപത്ത് നിര്‍ത്തിയിട്ട കെ എല്‍ 01 എ എക്സ് 9919 നമ്പര്‍ ബൊലേറോ ജീപ്പ് ആണ് കവര്‍ച്ച ചെയ്തത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഓഫീസിന് സമീപം നിര്‍ത്തിയിട്ടിരുന്ന ജീപ്പിന്റെ താക്കോല്‍ വണ്ടിയില്‍ തന്നെയായിരുന്നു. ഇതുപയോഗിച്ചാണ് ജീപ്പ് കടത്തിക്കൊണ്ടുപോയത്. അല്പസമയം കഴിഞ്ഞാണ് വണ്ടി കവര്‍ച്ച ചെയ്യപ്പെട്ട വിവരം അറിഞ്ഞത്. ഉടന്‍ തന്നെ മംഗളൂരു അടക്കമുള്ള പോലീസ് സ്റ്റേഷനുകളില്‍ വിവരംകൈമാറിയതിന്റെ അടിസ്ഥാനത്തില്‍ മംഗളൂരു കെ സി റോഡ് പിലിക്കൂര്‍ ശാരദ സ്കൂളിന് സമീപത്ത് വെച്ച് ജീപ്പ് ഉപേക്ഷിച്ച നലയില്‍ കണ്ടെത്തുകയായിരുന്നു.
അസിസ്റ്റന്റ് സെയില്‍സ് ടാക്സ് ഓഫീസര്‍ കനകരാജിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് മഞ്ചേശ്വരം എസ്.ഐ അനീഷിന്റെ നേത്യത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ജീപ്പ് കണ്ടെത്താന്‍ കഴിഞ്ഞത്.
< !- START disable copy paste -->

Keywords: Kerala, Manjeshwaram, kasaragod, news, Jeep, Robbery, Top-Headlines, Sales Tax department jeep stolen, found in Mangaluru within hours