Join Whatsapp Group. Join now!
Aster MIMS 10/10/2023

എസ്.ഐക്ക് പെണ്‍കുട്ടിയുടെ ഫോണ്‍ കോള്‍; പോലീസ് ജാഗ്രതയില്‍, നിരവധി യുവാക്കള്‍ നിരീക്ഷണത്തില്‍, നടപടി ശക്തമാക്കുമെന്ന് പോലീസ്

കാസര്‍കോട്ടെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടെ ഫോണ്‍ കോള്‍ കാസര്‍കോട് ടൗണ്‍ എസ്.ഐ അജിത്ത് കുമാറിന് ലഭിച്ചതോടെ പോലീസ് ജാഗ്രതയില്‍. സ്‌കൂള്‍ കേന്ദ്രീകരിച്ച് Kasaragod, Kerala, news, Top-Headlines, school, Students, Phone call for SI from Girl Student, Police action tighten
കാസര്‍കോട്: (www.kasargodvartha.com 13.12.2018) കാസര്‍കോട്ടെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടെ ഫോണ്‍ കോള്‍ കാസര്‍കോട് ടൗണ്‍ എസ്.ഐ അജിത്ത് കുമാറിന് ലഭിച്ചതോടെ പോലീസ് ജാഗ്രതയില്‍. സ്‌കൂള്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടികളെ വലയില്‍ വീഴുത്തുന്ന സംഘങ്ങളെ കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളാണ് എസ്.ഐക്ക് പെണ്‍കുട്ടി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിക്കൊരുങ്ങിയിരിക്കുകയാണ് പോലീസ്.

പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനികളെയാണ് ബുള്ളറ്റിലും വില കൂടിയ കാറുകളിലുമെത്തി വലയില്‍ വീഴ്ത്തുന്നത്. ക്ലാസ് കട്ട് ചെയ്ത്  ബസ് സ്റ്റാന്‍ഡിലെ ക്ലോക്ക് റൂമിലെത്തി ചില വിദ്യാര്‍ത്ഥിനികള്‍യൂണിഫോം മാറ്റി സാധാരണ വസ്ത്രം ധരിച്ച് യുവാക്കളുടെ കൂടെ വാഹനങ്ങളില്‍ കയറി പോകുന്നതായുള്ള വിവരങ്ങളും പോലീസിന് അന്വേഷണത്തില്‍ ലഭിച്ചിട്ടുണ്ട്. ബുള്ളറ്റിലും കാറുകളിലുമെത്തി തങ്ങളെ ശല്യം ചെയ്യുന്നതായും സ്‌കൂളിലേക്ക് വരുന്നത് തന്നെ പേടിയോടെയാണെന്നും വിളിച്ച പെണ്‍കുട്ടി എസ് ഐയെ അറിയിക്കുകയായിരുന്നു. ബന്ധുക്കളായ വിദ്യാര്‍ത്ഥിനികളില്‍ നിന്നുമാണ് പല പെണ്‍കുട്ടികളുടെയും മൊബൈല്‍ നമ്പര്‍ സംഘം സംഘടിപ്പിക്കുന്നത്. രക്ഷിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ കൃത്യമായ ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് പറയുന്നു.

വിദ്യാര്‍ത്ഥിനികളെ വലയില്‍ വീഴ്ത്താന്‍ ശ്രമിച്ചതിന് ഒരു വര്‍ഷം മുമ്പ് ഏതാനും പരാതികളില്‍ കേസെടുത്ത് നടപടി സ്വീകരിച്ചതോടെ സംഘം ഉള്‍വലിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പരാതികള്‍ പോലീസിന് പെണ്‍കുട്ടികളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ സ്‌കൂള്‍ പരിസരങ്ങളില്‍ കര്‍ശന പരിശോധന നടത്തുമെന്നും വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യുന്നവരെ കൈയ്യോടെ പിടികൂടുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ സ്‌കൂളിലേക്ക് കൊണ്ടുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇതിനെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. കുട്ടികള്‍ കൊണ്ടുവരുന്ന മൊബൈല്‍ ഫോണുകള്‍ അധ്യാപകര്‍ പിടികൂടാതിരിക്കാന്‍ സ്‌കൂളുകള്‍ക്ക് സമീപത്തെ കടകളില്‍ സൂക്ഷിക്കാന്‍ ഏല്‍പിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്ന കട ഉടമകള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

വിദ്യാര്‍ത്ഥിനികളുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് അതിലേക്ക് മെസേജ് അയച്ച് വലയില്‍ വീഴ്ത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. കൈയില്‍ മുറിവുണ്ടാക്കിയും മറ്റും ഫോട്ടോയെടുത്ത് അഗാതമായ പ്രണയമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വലയില്‍ വീഴ്ത്തുന്ന പരിപാടിയും സംഘങ്ങള്‍ നടത്തുന്നുണ്ട്. സഹപാഠിയില്‍ നിന്നും വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങുകയും തുടര്‍ന്ന് പലര്‍ക്കും നല്‍കി വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യുകയും ചെയ്യുന്നത് പോലീസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം സംഘങ്ങളെ കുടുക്കാന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, school, Students, Phone call for SI from Girl Student, Police action tighten
  < !- START disable copy paste -->