city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ട് ഇന്ധന കള്ളന്‍മാര്‍ ഇറങ്ങി; ഇന്ധന വില കുതിക്കുമ്പോള്‍ വീടുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും പെട്രോള്‍ മോഷ്ടിക്കുന്ന സംഘം ജനങ്ങളുടെ ഉറക്കം കെടുത്തുന്നു

കാസര്‍കോട്: (www.kasargodvartha.com 14.12.2018) ഇന്ധനവില കുതിക്കുമ്പോള്‍ വീടിന് മുന്നില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും പെട്രോള്‍ മോഷ്ടിക്കുന്ന സംഘം ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. കാസര്‍കോടിന്റ പല പ്രദേശങ്ങളിലും ഇന്ധന കള്ളന്‍മാര്‍ പെരുകി വരികയാണ്. ചെമ്മനാട് കൊമ്പനടുക്കം, കുന്നരിയത്ത് ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വീടുകള്‍ക്ക് മുന്നില്‍ നിര്‍ത്തിട്ട വാഹനങ്ങളില്‍ നിന്നും ഇന്ധനം ചോര്‍ത്തിയെടുത്തതായി പരാതി ഉയര്‍ന്നു.

കൊമ്പനടുക്കത്തെ ഇല്ല്യാസ് സഖാഫിയുടെയും അധ്യാപകനായ കുന്നരിയത്തെ സാജു, ചേക്കരംകോട്ടെ സി എച്ച് ഷാബില്‍, ശംസുദ്ദീന്‍ എന്നിവരുടെ വാഹനങ്ങളില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുത്തിരുന്നു. രാവിലെ പുറത്ത് പോകാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കുമ്പോഴാണ് പലര്‍ക്കും ഇന്ധന മോഷണം നടന്ന വിവരം അറിയുന്നത്. പല വാഹനങ്ങളുടെയും ഇന്ധന ടാങ്കിലേക്ക് പോകുന്ന പൈപ്പുകള്‍ പൊട്ടിച്ചിട്ട് നശിപ്പിക്കുന്നു. ഇത്തരം കാര്യങ്ങള്‍ക്ക് പോലീസ് കേസെടുക്കുമോ എന്ന കാര്യത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ട് ആരും പരാതിയുമായി രംഗത്ത് വരാറില്ല. ഇതിന് മുമ്പും ഈ പ്രദേശത്ത് പല വാഹനങ്ങളില്‍ നിന്നും ഇന്ധനം മോഷ്ടിച്ചിരുന്നു.

കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരമാണ് മറ്റൊരു ഇന്ധന മോഷണ കേന്ദ്രം. ഇന്ധനം മോഷ്ടിക്കുന്നവരെന്ന സംശയത്തില്‍ ചില  യുവാക്കളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ധന വില അനിയന്ത്രിത കൂടുമ്പോള്‍ വാഹനങ്ങളില്‍ നിറച്ചു വെക്കുന്ന ഇന്ധനങ്ങള്‍ മോഷണം പോകുന്നത് വാഹന ഉടമകളെ വലിയ പ്രതിസന്ധിയിലാക്കുന്നു. പോലീസ് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാര്‍ പറയുന്നു.
കാസര്‍കോട്ട് ഇന്ധന കള്ളന്‍മാര്‍ ഇറങ്ങി; ഇന്ധന വില കുതിക്കുമ്പോള്‍ വീടുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും പെട്രോള്‍ മോഷ്ടിക്കുന്ന സംഘം ജനങ്ങളുടെ ഉറക്കം കെടുത്തുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Petrol, Crime, Robbery, Petrol Stealing from Bikes increased in Kasaragod
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL