city-gold-ad-for-blogger
Aster MIMS 10/10/2023

കെ ടി ജലീലിന്റെ ബന്ധുനിയമനം സംബന്ധിച്ച ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ സാധിക്കുമോ?: ഉമ്മന്‍ ചാണ്ടി

കാസര്‍കോട്: (www.kasargodvartha.com 04.12.2018) കെ ടി ജലീലിന്റെ ബന്ധുനിയമനം സംബന്ധിച്ച ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രിക്ക് പോലും പറയാന്‍ സാധിക്കുമോ എന്ന് എ ഐ സി സി സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാസര്‍കോട് ഡി സി സി ഓഫീസില്‍ കെ വെളുത്തമ്പു സ്മാരക ഹാള്‍ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ വ്യക്തമായ മറുപടി ഇല്ലാത്തതു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞുമാറുന്നത്.

ഇ പി ജയരാജന്റെ ബന്ധുനിയമന കാര്യത്തില്‍ ഒരു നീതിയും കെ ടി ജലീലിന്റെ ബന്ധുനിയമന കാര്യത്തില്‍ മറ്റൊരു നീതിയും എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഒരേ വിഷയത്തില്‍ ഇരട്ട നീതിയാണ് പിണറായിയുടേതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തില്‍ ക്ഷണിക്കാത്തതില്‍ വിവാദത്തിനില്ല. നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ ഇടത് മുന്നണി സര്‍ക്കാര്‍ രണ്ട് വര്‍ഷം വൈകിപ്പിച്ചെങ്കിലും ഇപ്പോഴെങ്കിലും ഉദ്ഘാടനം നടത്തുന്നതില്‍ സന്തോഷമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

WATCH VIDEO

കെ ടി ജലീലിന്റെ ബന്ധുനിയമനം സംബന്ധിച്ച ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ സാധിക്കുമോ?: ഉമ്മന്‍ ചാണ്ടി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Oommen Chandy, Oomman Chandy on K.T Jaleel's issue
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL