Join Whatsapp Group. Join now!
Aster MIMS 10/10/2023

മുംബൈ, ഗോവ മാതൃകയില്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ ഹബ്ബായി കാസര്‍കോട്; കഴിഞ്ഞ ദിവസം പിടികൂടിയ മയക്കുമരുന്ന് റാക്കറ്റിന്റെ മുഖ്യ സൂത്രധാരന്‍ മുംബൈയിലേക്ക് കടന്നു, വില്‍പ്പന താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച്

കഴിഞ്ഞ ദിവസം എംഡിഎംഎ മയക്കുമരുന്നുമായി തളങ്കര കെ കെ പുറം സ്വദേശിയായ യുവാവ് News, Kasaragod, Kerala, Police, Investigation,
കാസര്‍കോട്:(www.kasargodvartha.com 01/12/2018) കഴിഞ്ഞ ദിവസം എംഡിഎംഎ മയക്കുമരുന്നുമായി തളങ്കര കെ കെ പുറം സ്വദേശിയായ യുവാവ് പിടിയിലായ സംഭവത്തില്‍ മയക്കുമരുന്ന് സംഘത്തിന്റെ വേരറുക്കാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ കെ കെ പുറത്തെ മുഹമ്മദ് അദ്‌നാനെ (24) കാസര്‍കോട് ടൗണ്‍ പ്രിന്‍സിപ്പല്‍ എസ് ഐ അജിത് കുമാറും സംഘവും അറസ്റ്റു ചെയ്തിരുന്നു. തളങ്കര പടിഞ്ഞാര്‍ വെച്ചാണ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം യുവാവിനെ പിടികൂടിയത്.

അദ്‌നാന് മയക്കുമരുന്ന് എത്തിച്ചത് തളങ്കര സ്വദേശിയായ ഒരു യുവാവ് ആണെന്ന് ചോദ്യം ചെയ്യലില്‍ യുവാവ് സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ മുംബൈയ്ക്ക് കടന്നതായാണ് ലഭിച്ചിരിക്കുന്ന വിവരം. മുംബൈ, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ് മയക്കുമരുന്ന് കാസര്‍കോട്ടെത്തുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കാസര്‍കോടിന്റെ തീരപ്രദേശത്തെ ആളൊഴിഞ്ഞ വീടുകളും കെട്ടിടങ്ങളുമാണ് മയക്കുമരുന്ന് സംഘത്തിന്റെ പ്രധാന താവളങ്ങള്‍. അത് കൊണ്ട് തന്നെ ഇത്തരം താവളങ്ങള്‍ പോലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കാസര്‍കോട്ടെ രണ്ട് പ്രധാന സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ ഉപയോഗിച്ചുവരുന്നുണ്ട് പിടിയിലായ യുവാവും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

News, Kasaragod, Kerala, Police, Investigation, More stories about MDMA from Kasargod

പാര്‍ടി ഡ്രഗ് ആയാണ് എംഡിഎംഎ ഉപയോഗിക്കുന്നത്. കേന്ദ്ര നാഡീവ്യൂഹത്തെ മന്ദീഭവിപ്പിക്കുന്നതാണ് ഈ രാസവസ്തു. ക്രിസ്റ്റല്‍ അവസ്ഥയിലുള്ള എംഡിഎംഎ വെള്ളത്തില്‍ അലിയിച്ച് ഞരമ്പുകളില്‍ കുത്തിവെയ്ക്കുകയോ കത്തിച്ച് പുക ശ്വസിക്കുകയോ ആണ് ചെയ്യുന്നത്. ഒരു മില്ലിഗ്രാം എംഡിഎംഎയ്ക്ക് 24 മണിക്കൂര്‍ ലഹരി നല്‍കാന്‍ കഴിയുമെന്നാണ് എക്‌സൈസ് കേന്ദ്രങ്ങള്‍ പറയുന്നത്.

ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നിന് കാസര്‍കോട്ട് പുതിയ താവളം കണ്ടെത്തിയിരിക്കുന്നത് പോലീസിനെ പോലും ഞെട്ടിച്ചിരിക്കുകയാണ്. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന നിരവധി യുവാക്കളും വിദ്യാര്‍ത്ഥിനികളും കാസര്‍കോട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കാസര്‍കോട് കഴിഞ്ഞാല്‍ മയക്കുമരുന്നിന്റെ ഏറ്റവും വലിയ കേന്ദ്രം കൊച്ചിയും മംഗളൂരുവുമാണ്.

എംഡിഎംഎയുടെ പുക ശ്വസിക്കാന്‍ പോലും പണം നല്‍കാന്‍ കുട്ടികള്‍ കൂട്ടമയി എത്തുന്നുണ്ട്. ഒരിക്കില്‍ ഉപയോഗിച്ചാല്‍ വീണ്ടും വീണ്ടും ഇത് ചോദിച്ചുകൊണ്ട് യുവാക്കള്‍ എത്തുന്നുണ്ടെന്നും പിടിയിലായ യുവാവ് പോലീസിനോട് പറഞ്ഞു. കഞ്ചാവ് കൊണ്ടുപോകുന്നതിനേക്കാള്‍ സുരക്ഷിതമായി എംഡിഎംഎ കൊണ്ടുപോകാന്‍ കഴിയുന്നത് ഇതിലേക്ക് യുവാക്കളെ അടുപ്പിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Police, Investigation, More stories about MDMA from Kasargod
< !- START disable copy paste -->