City Gold
news portal
» » » » » » » അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയെ തകര്‍ക്കാന്‍ ശ്രമം: വ്യാപാരി വ്യവസായി ഏകോപന സമിതി

കാസര്‍കോട്: (www.kasargodvartha.com 06.12.2018) വ്യാപാരികളുടെ വലിയ കൂട്ടായ്മയാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ തകര്‍ന്നു പോകുന്നതല്ല സംഘടനയെന്നും ഏകോപന സമിതി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Merchants association press meet conducted, Kasaragod, News, Press meet, Merchant-association, KVVES.

ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നുവരികയും സംഘടനയുടെ കൂട്ടായ്മ തകര്‍ക്കും വിധത്തില്‍ പെരുമാറുകയും ചെയ്ത് ആത്മവഞ്ചന കാണിച്ചതിനാണ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍ അടക്കമുള്ള ചിലയാളുകള്‍ക്കെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടതെന്നും സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരവും പ്രസിഡന്റ് ടി നസീറുദ്ദീന്റെ സാന്നിധ്യത്തിലുമാണ് കാര്യങ്ങള്‍ തീരുമാനിച്ചത്. വ്യാപാരികളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരുടെ കിംവദന്തികള്‍ അംഗങ്ങള്‍ തള്ളിക്കളയുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

ജില്ലാ പ്രസിഡണ്ടിനെതിരെ വിദേശത്തു നിന്ന് തയ്യാറാക്കിയ വാട്‌സ്ആപ്പ് പോസ്റ്റ് സംബന്ധിച്ച് സംഘടനയുടെ സെക്രട്ടറിയേറ്റ് ചേര്‍ന്ന് തീരുമാനം എടുത്താണ് ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ 'കള്ളന്‍ കപ്പലില്‍' തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. പരാതിക്കാരന്‍ തന്നെയാണ് വാട്‌സ്ആപ്പ് സന്ദേശം സംഘടനയുടെ നേതാക്കള്‍ക്കും യൂണിറ്റ് ഭാരവാഹികള്‍ക്കിടയിലും പ്രചരിപ്പിച്ചതെന്ന് കണ്ടെത്തി. സംഘടനക്കും ജില്ലാ പ്രസിഡണ്ടിനെതിരെയും അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ചതിനാണ് എട്ട് പേര്‍ക്കെതിരെ നടപടി എടുത്തത്.

വ്യാജ ഒപ്പിട്ട് തുക പിന്‍വലിച്ച് ആ തുക കാര്‍ വാങ്ങാന്‍ ഉപയോഗിച്ചുവെന്ന പുറത്താക്കപ്പെട്ടവരുടെ ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ജില്ലാ ഭാരവാഹികളുടെ യോഗം കൂട്ടായി എടുത്ത തീരുമാനം അനുസരിച്ചാണ് 10 ലക്ഷം രൂപക്ക് കാര്‍ വാങ്ങിയത്. ആ തുക പലിശ സഹിതം അതേ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. പ്രസിഡന്റ്, ട്രഷറര്‍ എന്നിവര്‍ നിയമപ്രകാരം തന്നെയാണ് പണം പിന്‍വലിച്ചത്. സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം ജില്ലാ പ്രസിഡന്റിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ജോസ് തയ്യില്‍ നടത്തുന്ന ആക്രമണങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് വ്യാജ പരാതി നല്‍കിയത്. മുന്‍ ജനറല്‍ സെക്രട്ടറിയാണ് ഇതുവരെയും യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തതും മിനുട്‌സ് എഴുതിയതും. അതുകൊണ്ടു മിനുട്‌സില്‍ എന്തെങ്കിലും തിരുത്തുകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന് പൂര്‍ണ്ണ ഉത്തരവാദിത്വം ജോസ് തയ്യിലിന് തന്നെയാണ്. വ്യാപാരി കുടുംബ ക്ഷേമ പദ്ധതി, വ്യാപാര സമുച്ചയം പണിയല്‍, മരണാനന്തര സഹായ പദ്ധതി തുടങ്ങിയവയെല്ലാം അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലെന്നും സംഘടനയുടെ വളര്‍ച്ചയില്‍ വിറളിപൂണ്ടവര്‍ നടത്തുന്ന ആരോപണങ്ങള്‍ ആരും വിശ്വസിക്കില്ലെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷരീഫ്, ജനറല്‍ സെക്രട്ടറി കെ ജെ സജി, വൈസ് പ്രസിഡണ്ടുമാരായ കെ വി ലക്ഷ്മണന്‍, പൈക്ക അബ്ദുല്ലക്കുഞ്ഞി, ശങ്കര നാരായണ മയ്യ, ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ സെക്രട്ടറി ഗിരീഷ് ചീമേനി, പി പി മുസ്തഫ, സി എച്ച് ശംസുദ്ദീന്‍, കെ വി ബാലകൃഷ്ണന്‍, യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് കെ മണികണ്ഠന്‍, ടി എ ഇല്ല്യാസ്, കെ ഐ മുഹമ്മദ് റഫീഖ്, എ എ അസീസ് എന്നിവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Merchants association press meet conducted, Kasaragod, News, Press meet, Merchant-association, KVVES.

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date