City Gold
news portal
» » » » » » » സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ രാത്രിയെത്തി ഒളിഞ്ഞുനോട്ടവും അശ്ലീല കത്തും; മാലിന്യങ്ങളിട്ട് ശല്യപ്പെടുത്തലും പതിവ്, വിരുതനെ സി സി ടി വി വെച്ച് വീട്ടുകാര്‍ പിടികൂടി, പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് കസ്റ്റഡിയിലെടുത്തു

കാസര്‍കോട്: (www.kasargodvartha.com 06.12.2018) സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ രാത്രിയെത്തി ഒളിഞ്ഞുനോട്ടവും അശ്ലീല കത്തെഴുതിയിടലും മാലിന്യങ്ങളിട്ട് ശല്യപ്പെടുത്തുന്നതും ചെയ്യുന്നത് പതിവാക്കിയ വിരുതനെ സി സി ടി വി വെച്ച് വീട്ടുകാര്‍ പിടികൂടി. പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് കസ്റ്റഡിയിലെടുത്തു. മൊഗ്രാല്‍ പുത്തൂരിലാണ് സംഭവം.

രണ്ടുമാസമായി ശല്യം സഹിക്കവയ്യാതായതോടെയാണ് വീട്ടുകാര്‍ സി സി ടി വി ക്യാമറ സ്ഥാപിച്ചത്. ഇയാള്‍ രാത്രി മാലിന്യങ്ങളുമായെത്തി വരാന്തയില്‍ നിക്ഷേപിച്ച് മടങ്ങുന്നത് ക്യാമറയില്‍ പതിഞ്ഞതോടെയാണ് ഇയാളെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസിലേല്‍പിച്ചത്. മാതാവും കോളേജ് അധ്യാപികയും അവരുടെ കോളജ് വിദ്യാര്‍ത്ഥിനിയായ മകളും അടങ്ങുന്ന മൂന്നംഗ കുടുംബം താമസിക്കുന്ന വീട്ടിലാണ് സംഭവം നടന്നത്.
Kasaragod, News, Police, Custody, Accused, CCTV, Camera, Disturbs, Man disturbs family held by natives

മറ്റ് മൂന്നു വീടുകളിലും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായും മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പിടിയിലായ മൊഗര്‍ സ്വദേശിയായ 50കാരന്‍ നാട്ടുകാരോട് പറഞ്ഞു. കോളേജ് വിദ്യാര്‍ത്ഥിനിയായ മകളുടെ പേരില്‍ അറപ്പുളവാക്കുന്ന രീതിയില്‍ അശ്ലീലം എഴുതിയ കടലാസുകള്‍ വീട്ടുപടിയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെയാണ് വീട്ടുകാര്‍ അമ്പരന്നത്. പിന്നീട് വീടിന്റെ അടുക്കള ഭാഗത്തെ കുളിമുറിയുടെ അടുത്ത് നിരങ്ങി കയറാന്‍ നോക്കിയ പാടുകളും കണ്ടെത്തിയതോടെ വീട്ടുകാര്‍ ഭീതിയിലായി. അടുക്കള ഭാഗത്തുള്ള പല സാധനങ്ങളും മോഷണം പോകുകയും ചെയ്തു. ശല്യം സഹിക്കാന്‍ കഴിയാതെയായതോടെയാണ് വീട്ടുകാര്‍ സത്യാവസ്ഥയറിയാന്‍ സി സി ടി വി ക്യാമറ സ്ഥാപിച്ചത്.

രാത്രി പ്രതി വീട്ടിലേക്ക് കയറുന്നതും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും പതിഞ്ഞതോടെ നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയും പോലീസിനെ വിളിച്ചുവരുത്തി ഏല്‍പിക്കുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതായി കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വീട്ടുകാര്‍ക്ക് പരാതിയുണ്ടെങ്കില്‍ കേസെടുക്കുമെന്ന് പോലീസ് സൂചിപ്പിച്ചു. അതേസമയം ഇയാള്‍ക്കെതിരെ നിമയപരമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് വീട്ടുകാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Police, Custody, Accused, CCTV, Camera, Disturbs, Man disturbs family held by natives

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date