city-gold-ad-for-blogger
Aster MIMS 10/10/2023

ഹിന്ദു സമാജോത്സവ് വൈകീട്ട്; യോഗി ആദിത്യനാഥ് എത്തില്ലെന്ന് ജില്ലാ പോലീസ് ചീഫ്

കാസര്‍കോട്: (www.kasargodvartha.com 16.12.2018) വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ സറ്റേഡിയത്തില്‍ ഞായറാഴ്ച വൈകീട്ട് സംഘടിപ്പിക്കുന്ന ഹിന്ദു സമാജോത്സവത്തില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തില്ലെന്ന് ഉറപ്പായി. ഇതോടെ ബിജെപിയുടെ സെലിബ്രിറ്റി ഐക്കണ്‍ യോഗി ആദിത്യനാഥിനെ അവതരിപ്പിച്ച് കാസര്‍കോട്ടെ ഹിന്ദുക്കള്‍ക്കിടയില്‍ പുത്തനുണര്‍വ് സൃഷ്ടിക്കാമെന്ന ആര്‍ എസ് എസിന്റെ ശ്രമങ്ങള്‍ക്ക് മങ്ങലേറ്റു.

സെഡ് കാറ്റഗറി വിഭാഗത്തില്‍പ്പെടുന്ന യുപി മുഖ്യമന്ത്രി എത്തുന്ന കാര്യത്തില്‍ ഇതുവരെ യാതൊരു അറിയിപ്പും യുപി സര്‍ക്കാര്‍ അധികാരികളില്‍ നിന്ന് കിട്ടാത്തതിനാല്‍ യുപി മുഖ്യമന്ത്രി എത്തില്ലെന്ന് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഇത്തരം പരിപാടികളില്‍ വിവിഐപികള്‍ വരുമ്പോള്‍ നിശ്ചിത സമയത്തിനകം അതാത് സുരക്ഷാ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥനെ വിവരമറിയിക്കേണ്ടതുണ്ട്. അത് ഇതുവരെ അറിയിക്കാത്തത് കൊണ്ടാണ് യോഗി എത്തില്ലെന്ന് ജില്ലാ പോലീസ് ചീഫ് അറിയിക്കുന്നത്.

ഞായറാഴ്ച വൈകീട്ട് 3.30നാണ് ഹിന്ദു സമാജോത്സവം നടക്കുക. വൈകീട്ട് ആറ് മണിക്കുള്ളില്‍ പരിപാടി അവസാനിപ്പിക്കണമെന്ന് പോലീസ് സംഘാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യോഗി എത്തുമെന്ന് തന്നെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നാണ് സംഘാടകര്‍ സൂചിപ്പിക്കുന്നത്. യോഗി എത്തില്ലെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നും സംഘാടകര്‍ വ്യക്തമാക്കുമ്പോഴും അവരുടെ വാക്കുകളില്‍ യോഗി എത്തില്ലെന്ന കാര്യം നിഴലിക്കുന്നുണ്ട്. യോഗിക്ക് പകരം കര്‍ണ്ണാടകയില്‍ നിന്നുള്ള ഏതെങ്കിലും പ്രധാന നേതാവ് ഉദ്ഘാടകനാകുമെന്നാണ് വിവരം.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ഹിന്ദുസമാജോത്സവ് സംഘടിപ്പിക്കുന്നതെന്നാണ് വിവരം. കേരളത്തിലും കര്‍ണാടകയിലും ബിജെപിയുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് പരിപാടി. യോഗി അദിത്യനാഥിനെ തന്നെ രംഗത്തിറക്കി നേട്ടം കൊയ്യാമെന്ന ആര്‍എസ്എസിന്റെ തന്ത്രത്തിന് തിരിച്ചടിയാണ് യോഗി എത്തുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍.

വിഭാഗീയത വളര്‍ത്തുന്ന രീതിയിലുള്ള പോസ്റ്ററുകളും ബാനറുകളുമാണ് സമാജോത്സവിന്റെ പ്രചാരണത്തിനായി സംഘാടകര്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടര്‍ന്ന് ഇവ പോലീസ് ഇടപെട്ട് മറക്കുകയും ഫ്‌ളക്‌സ് സ്ഥാപിച്ചവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ആര്‍എസ്എസിന്റെ മംഗളൂരു ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. യോഗി ആദിത്യനാഥ് ഞായറഴ്ച രാവിലെ തന്നെ കാസര്‍കോട് എത്തുമെന്നായിരുന്നു നേരത്തെ സംഘാടകര്‍ അറിയിച്ചിരുന്നത്. പരിപാടിക്ക് ശക്തമായ സുരക്ഷ ഒരുക്കിയതായി ജില്ലാ പോലീസ് ഭരണകൂടം അറിയിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം വിദ്യാനഗര്‍ സ്റ്റേഡിയത്തില്‍ ബോംബ് സ്‌ക്വാഡും പോലീസ് നായയും പരിശോധന നടത്തിയിരുന്നു.

ഹിന്ദു സമാജോത്സവ് വൈകീട്ട്; യോഗി ആദിത്യനാഥ് എത്തില്ലെന്ന് ജില്ലാ പോലീസ് ചീഫ്

Keywords:  Kerala, kasaragod, news, Police, Yogi Adithyanath, RSS, Programme, Vidya Nagar, Top-Headlines, Hindu Samajotsavam: Yogi will not come to Kasargod 

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL