city-gold-ad-for-blogger
Aster MIMS 10/10/2023

മുള്ളന്‍ പന്നിയെ പിടികൂടാന്‍ ഗുഹയില്‍ കയറിയ യുവാവിന്റെ മൃതദേഹം 18 മണിക്കൂറിന് ശേഷം പുറത്തെടുത്തു; അകത്തുണ്ടായിരുന്നത് 3 വലിയ മുള്ളന്‍ പന്നികള്‍; രണ്ടെണ്ണം ചത്തു

ബദിയഡുക്ക: (www.kvartha.com 30.11.2018) മുള്ളന്‍ പന്നിയെ പിടികൂടാന്‍ ഗുഹയില്‍ കയറിയ യുവാവിന്റെ മൃതദേഹം 18 മണിക്കൂറിന് ശേഷം പുറത്തെടുത്തു. ബായാര്‍ ധര്‍മ്മത്തടുക്ക ബാളികയിലെ രമേശ (35)യുടെ മൃതദേഹമാണ് ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെടുത്തത്. വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സുരങ്ക നിര്‍മാണ ജോലിക്കാരുടെ സഹായത്തോടെ ഫയര്‍ ഫോഴ്‌സ് പുറത്തെടുത്തത്. അകത്തുണ്ടായിരുന്ന മൂന്ന് വലിയ മുള്ളന്‍ പന്നികളെയും പുറത്തെടുത്തു. ഇതില്‍ രണ്ടെണ്ണം ചത്തു. മറ്റൊന്ന് ജീവച്ഛവമായ നിലയിലായിരുന്നു. രമേശയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി.
മുള്ളന്‍ പന്നിയെ പിടികൂടാന്‍ ഗുഹയില്‍ കയറിയ യുവാവിന്റെ മൃതദേഹം 18 മണിക്കൂറിന് ശേഷം പുറത്തെടുത്തു; അകത്തുണ്ടായിരുന്നത് 3 വലിയ മുള്ളന്‍ പന്നികള്‍; രണ്ടെണ്ണം ചത്തു
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് രമേശയും മറ്റു അഞ്ച് പേരും മുള്ളന്‍ പന്നിയെ പിടികൂടാന്‍ ഗുഹാകവാടത്തിലെത്തിയത്. രമേശ ആദ്യം ഗുഹയ്ക്കകത്ത് പ്രവേശിക്കുകയും മറ്റുള്ളവര്‍ പിന്നാലെ നീങ്ങുകയും ചെയ്തു. ഗുഹയുടെ പാതിവഴിയിലെത്തിയപ്പോള്‍ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ പുറത്തുകടക്കുകയും നാട്ടുകാരെയും പോലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു.

ഉപ്പളയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് മറ്റു മൂന്ന് പേരെ പുറത്തെത്തിച്ചത്. എന്നാല്‍ രമേശയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. മെഴുകുതിരിയുടെയും തീപന്തത്തിന്റെയും വെട്ടത്തിന്റെ സഹായത്തോടെയാണ് രമേശ അകത്തേക്ക് കയറിയത്. മുള്ളന്‍ പന്നിയുടെ അടുത്തെത്തിയപ്പോള്‍ മണ്ണിടിഞ്ഞ് ദേഹത്ത് വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് കരുതുന്നത്. ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹയത്തോടെ രാത്രി മുതല്‍ പുലര്‍ച്ചെ വരെ ഫയര്‍ ഫോഴ്‌സ് രക്ഷാശ്രമം നടത്തിയെങ്കിലും രമേശയെ പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

വെള്ളിയാഴ്ച രാവിലെയാണ് വീണ്ടും കൂടുതല്‍ സംവിധാനങ്ങളോടെ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്. കുടിവെള്ളം കണ്ടെത്താന്‍ സുരങ്ക നിര്‍മിക്കുന്നവരുടെ സഹായത്തോടെയാണ് വൈകീട്ടോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. റവന്യൂ ഉദ്യോഗസ്ഥരും പോലീസും ബന്ധപ്പെട്ട അധികാരികളും രക്ഷാദൗത്യം ഏകോപിപ്പിച്ചു. സംഭവമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് സ്ഥലത്ത് ഒഴുകിയെത്തിയത്.



Keywords:  Kerala, Badiyadukka, news, Youth, Death, Uppala, Bayar, Top-Headlines, youth-trapped-in-cave-died 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL