City Gold
news portal
» » » » » » » » » മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനവും വിജയിച്ചില്ല; ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ യുവാവ് മരിച്ചതായി സ്ഥിരീകരണം, മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു

ബദിയടുക്ക: (www.kasargodvartha.com 30.11.2018) മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനവും വിജയിച്ചില്ല. ബായാറിലെ കാട്ടിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ യുവാവ് മരിച്ചതായി ഒടുവില്‍ സ്ഥിരീകരണം. ബായാര്‍ ധര്‍മ്മത്തടുക്ക ബാളികയിലെ രമേശ (35)യുടെ മൃതദേഹമാണ് ഗുഹയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും രമേശയുടെ ദേഹത്ത് മണ്ണുവീണ് മൂടിക്കിടക്കുകയാണെന്നും അരവരെയുള്ള ഭാഗം മാത്രമാണ് മണ്ണ് വീഴാതെ കാണുന്നതെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഒക്സിജൻ സിലണ്ടർ ഉപയോഗിച്ച് ഗുഹയ്ക്കകത്ത് കടന്ന് സേനാംഗങ്ങൾ നാലു മണിക്കൂറുകളോളം പരിശ്രമം നടത്തിയെങ്കിലും പുറത്തെടുക്കാന്‍ സാധിച്ചില്ല. കൊണ്ടുവന്ന മുഴുവൻ ഓക്‌സിജന്‍ സിലിണ്ടറുകളും മാറ്റി ആറു പ്രാവശ്യത്തോളം അകത്തുകയറിയെങ്കിലും ശ്രമം വിജയിച്ചില്ല. ഗുഹയുടെ പ്രവേശന കവാടത്തിൽ 1.20 മീറ്ററോളം വ്യാസമുണ്ട്. ഒന്നിലധികം പേർക്ക് കുറച്ച് ദൂരം പോകാം. അകത്തേക്ക് പോകുന്തോറും വ്യാസം കുറഞ്ഞ് ഒരാൾക്ക് കഷ്ടിച്ച് പോകാനുള്ള സ്ഥലം മാത്രമാണുള്ളത്. യുവാവ് കുടുങ്ങിയ സ്ഥലത്ത് രണ്ടര അടി പോലും വീതിയില്ല. യുവാവ് കിടക്കുന്ന സ്ഥലത്തെത്താന്‍ വളരെ ദുഷ്ക്കരമാണ്. . വളരെ അപകടകരമായ സ്ഥിതിയാണ് ഗുഹയക്കുള്ളിൽ നിലനില്‍ക്കുന്നതെന്നതിനാൽ വളരെ സൂക്ഷ്മതയോടു കൂടിയാണ് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ അകത്തേക്ക് കടന്നത്. മണ്ണിടിയുന്നത് കൊണ്ട് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്.

വെള്ളിയാഴ്ച രാവിലെ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചതായും അകത്തേക്ക് വായു എത്തിക്കാനുള്ള ഉപകരണങ്ങളെത്തിക്കാനും സിലിണ്ടറുകളില്‍ ഓക്‌സിജന്‍ നിറയ്ക്കാനുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിവര്‍ന്നു നിന്നോ മുട്ടുകുത്തി നിന്നോ ഗുഹയ്ക്കകത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നില്ല. കിടന്നു കൊണ്ടുമാത്രമേ എന്തെങ്കിലും ചെയ്യാന്‍ പറ്റുകയുള്ളൂ എന്ന സ്ഥിതിയാണുള്ളത്. അവസാന ശ്രമവും വിഫലമായാല്‍ തുരങ്ക നിര്‍മാണവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സഹായം തേടുമെന്നും ഗുഹയിലെ മണ്ണുമാന്തിയോ ഗുഹ പൊളിച്ചുമാറ്റിയോ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അഞ്ചംഗസംഘം മുള്ളന്‍പന്നിയെ പിടികൂടാനായി ബായാറിലെ കാട്ടിലേക്ക് പോയത്. ഇതിനിടയില്‍ ഒരു മുള്ളന്‍പന്നി ഗുഹയ്ക്കുള്ളിലേക്ക് കടന്നുപോവുകയായിരുന്നു. ഇതിനെ പിടികൂടാന്‍ രമേഷ ഗുഹയ്ക്കകത്തേക്ക് പ്രവേശിച്ചു. ഏറെസമയം കഴിഞ്ഞിട്ടും യുവാവ് മടങ്ങി വരാത്തതിനെതുടര്‍ന്ന് കൂടെയുണ്ടായിരുന്ന നാലുപേര്‍ ഗുഹയ്ക്കകത്തേക്ക് പ്രവേശിച്ചെങ്കിലും ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇതിലൊരാള്‍ പുറത്തിറങ്ങുകയും ഫയര്‍ഫോഴ്സിനേയും പോലീസിനേയും നാട്ടുകാരേയും വിവരം അറിയിക്കുകയുമായിരുന്നു. ഗുഹയ്ക്കകത്തേക്ക് പ്രവേശിച്ച മറ്റുള്ളവരെ പുറത്തെത്തിച്ചിരുന്നു.

Related News:
മുള്ളന്‍പന്നിയെ പിടികൂടാന്‍ ഗുഹയ്ക്കുള്ളിലേക്ക് കയറിയ യുവാവിനെ കാണാതായി; രക്ഷിക്കാന്‍ചെന്ന നാല് പേരെ പുറത്തെത്തിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Deadbody, Top-Headlines, fire force, Badiyadukka, Youth trapped in Cave died
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date