City Gold
news portal
» » » » » » » » മണ്ഡപത്തില്‍ കല്യാണം കഴിഞ്ഞ് വീട് ഒരുക്കിവെക്കാനായി വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് വരന്റെ സഹോദരന് ഗുരുതരം; നിരവധി പേര്‍ക്ക് പരിക്ക്

കാസര്‍കോട്: (www.kasargodvartha.com 04.11.2018) മണ്ഡപത്തില്‍ കല്യാണം കഴിഞ്ഞ് വീട് ഒരുക്കിവെക്കാനായി വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ഇരുകാറുകളിലുമുണ്ടായിരുന്ന ആറോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ വരന്റെ സഹോദരന്റെ പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളനാട്ടെ പ്രജിത്തിനെ (23)യാണ് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ കെ എസ് ടി പി റോഡില്‍ പൂച്ചക്കാട് വെച്ചാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന മാരുതി 800 കാറും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന പോളോ കാറുമാണ് അപകടത്തില്‍പെട്ടത്. പ്രജിത്തും കുടുംബവും മാരുതി 800 കാറിലാണുണ്ടായിരുന്നത്. പ്രജിത്തിന്റെ സഹോദരന്റെ വിവാഹമായിരുന്നു ഞായറാഴ്ച. കല്യാണം കഴിഞ്ഞ് വീട് ഒരുക്കിവെക്കാനായി മറ്റു കുടുംബാംഗങ്ങള്‍ക്കൊപ്പം വരുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാല്‍ പ്രജിത്തിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Keywords: Kasaragod, Kerala, news, Accident, Road, Car-Accident, Youth injured in Car accident
  < !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date