Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂള്‍ ബസില്‍ ടിപ്പര്‍ ലോറിയിടിച്ച് വിദ്യാര്‍ത്ഥികളുള്‍പെടെ 15 പേര്‍ക്ക് പരിക്ക്

സ്‌കൂള്‍ ബസില്‍ ടിപ്പര്‍ ലോറിയിടിച്ച് വിദ്യാര്‍ത്ഥികളുള്‍പെടെ 15 പേര്‍ക്ക് പരിക്കേറ്റു. മിന്‍ഹാജ് സ്‌കൂള്‍ News, Periya, Kasaragod, Kerala, Accident, Injured, School-Bus, Students,
പെരിയ:(www.kasargodvartha.com 14/11/2018) സ്‌കൂള്‍ ബസില്‍ ടിപ്പര്‍ ലോറിയിടിച്ച് വിദ്യാര്‍ത്ഥികളുള്‍പെടെ 15 പേര്‍ക്ക് പരിക്കേറ്റു. മിന്‍ഹാജ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആഇശത്ത് നൂര്‍ഹാന്‍, റഹീം, സുഫൈര്‍, യൂനുസ്, അബ്ദുല്ല, മിന്‍ഹാജ്, അനസ്, ആഇശ, നിഹ, അനസ്, ഖാലിദ്, സ്‌കൂള്‍ ആയ അനിത, അധ്യാപിക ഇരിയണ്ണി സ്വദേശി ബിനിയത്ത് (44), ടിപ്പര്‍ ലോറി ഡ്രൈവര്‍ രാഹുല്‍(23), സ്‌കൂള്‍ ജീവനക്കാരി ബിന്ദു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ബുധനാഴ്ച രാവിലെ പെരിയ ദേശീയപാതയിലാണ് അപകടമുണ്ടായത്. സ്‌കൂള്‍ ബസിനു പിറകില്‍ നിയന്ത്രണംവിട്ട ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

News, Periya, Kasaragod, Kerala, Accident, Injured, School-Bus, Students, Tipper Lorry hits School Bus; 15 including students injured

Keywords: News, Periya, Kasaragod, Kerala, Accident, Injured, School-Bus, Students, Tipper Lorry hits School Bus; 15 including students injured