Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കള്‍ നിയമ നടപടിക്കൊരുങ്ങുന്നു

വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ നിയമ നടപടിക്കൊരുങ്ങുന്നു. ബളാലിലെ Mysteriously, Housewife, Kasaragod, News, Death, Parappa, Complaint, Police, Investigation
പരപ്പ: (www.kasargodvartha.com 07.11.2018) വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ നിയമ നടപടിക്കൊരുങ്ങുന്നു. ബളാലിലെ പങ്കജാക്ഷി (84)യുടെ മരണത്തിലാണ് ദുരൂഹതയുണ്ടെന്നാരോപിച്ച് മക്കളും ബന്ധുക്കളും രംഗത്ത് വന്നത്. കഴിഞ്ഞ മാസം 28നാണ് അസുഖത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പങ്കജാക്ഷി മരണപ്പെട്ടത്.
Mysteriously, Housewife, Kasaragod, News, Death, Parappa, Complaint, Police, Investigation

കഴിഞ്ഞ 12 വര്‍ഷത്തിലേറെയായി ബളാലിലെ മകന്‍ മോഹനന്റെ കൂടെയായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ മരണപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് മറ്റൊരു മകന്‍ ഇവരെ നിര്‍ബന്ധപൂര്‍വ്വം കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവത്രെ. രണ്ടു ദിവസത്തിനു ശേഷമാണ് പങ്കജാക്ഷിയെ അസുഖത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മോഹന്‍ അറിഞ്ഞത്. പിന്നീട് രണ്ടു ദിവസത്തിനുള്ളില്‍ മരണപ്പെടുകയും ചെയ്തു. മോഹനനും മറ്റു മക്കളും മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല.

പങ്കജാക്ഷിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മോഹനന്റെ ജേഷ്ഠന്റെ മകന്‍ ഷിബിന്‍ വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ അന്വേഷണം നടന്നുവരികയാണ്. പങ്കജാക്ഷിയുടെ മകന്‍ മോഹനന്റെ മകളുടെ വിവാഹം കഴിഞ്ഞ 29ന് നടക്കേണ്ടതായിരുന്നു. ഇതിന് തലേദിവസമാണ് പങ്കജാക്ഷി മരണപ്പെട്ടത്. തന്റെ മകളുടെ വിവാഹം നടക്കില്ലെന്ന് നേരത്തേ ചില ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായി മോഹനന്‍ പറയുന്നു.

കഴിഞ്ഞ 30 വര്‍ഷമായി പങ്കജാക്ഷിക്ക് യാതൊരു അസുഖവും പിടിപെടുകയോ മരുന്നു കഴിക്കുകയോ ചെയ്തിട്ടില്ലെന്ന് മക്കളും അയല്‍വാസികളും സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ മോഹനന്റെ വീട്ടില്‍ നിന്നും പോയതിന്റെ തൊട്ടടുത്ത ദിവസം അസുഖം പിടിപെടുകയും മകളുടെ വിവാഹത്തിന്റെ തലേദിവസം മരണപ്പെടുകയും ചെയ്തതില്‍ ദുരൂഹതയുണ്ടെന്നാണ് ഇവര്‍ പറയുന്നത്.കഴിഞ്ഞ ദിവസം ബന്ധുക്കള്‍ കാസര്‍കോട്ട് വാര്‍ത്താ സമ്മേളനം നടത്തിയും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mysteriously, Housewife, Kasaragod, News, Death, Parappa, Complaint, Police, Investigation, Relatives approach authority on death on housewife. 
  < !- START disable copy paste -->