city-gold-ad-for-blogger
Aster MIMS 10/10/2023

വയനാട്ടിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ; രാത്രിയുടെ നിശബ്ദതയില്‍ വിഷാദഗാനത്തിന്റെ അകമ്പടിയോടെ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുന്ന കൗമാരക്കാരുടെ മരണഗ്രൂപ്പ് 'സൈക്കോ ചെക്കന്‍' പോലീസ് നിരീക്ഷണത്തില്‍, ഗ്രൂപ്പ് നടത്തുന്നത് കാസര്‍കോട്ടുകാരെന്ന് കണ്ടെത്തല്‍

കാസര്‍കോട്: (www.kasargodvartha.com 05.11.2018) വയനാട്ടിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം ഇന്‍സ്റ്റഗ്രാം ഓണ്‍ലൈന്‍ സൂയിസൈഡ് ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് തുടരുന്നു. രാത്രിയുടെ നിശബ്ദതയില്‍ വിഷാദഗാനത്തിന്റെ അകമ്പടിയോടെ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുന്ന കൗമാരക്കാരുടെ മരണഗ്രൂപ്പ് 'സൈക്കോ ചെക്കന്‍' നിയന്ത്രിക്കുന്നത് കാസര്‍കോട് ജില്ലയില്‍ നിന്നാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമായ സാമൂഹിക മാധ്യമങ്ങളിലെ മരണപ്പേജുകളില്‍ വിഷാദത്തിലേക്കും ഏകാന്തതയിലേക്കും ഒടുവില്‍ ആത്മഹത്യയിലേക്കും തള്ളിവിടുന്ന ഉള്ളടക്കങ്ങളാണ് ഉള്ളതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വയനാട്ടില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ആത്മഹത്യചെയ്തത് ഇത്തരം കൂട്ടായ്മകളുടെ പ്രേരണമൂലമാണെന്ന് സംശയിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതോടെയാണ് പോലീസ് നടപടി തുടങ്ങിയത്.
വയനാട്ടിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ; രാത്രിയുടെ നിശബ്ദതയില്‍ വിഷാദഗാനത്തിന്റെ അകമ്പടിയോടെ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുന്ന കൗമാരക്കാരുടെ മരണഗ്രൂപ്പ് 'സൈക്കോ ചെക്കന്‍' പോലീസ് നിരീക്ഷണത്തില്‍, ഗ്രൂപ്പ് നടത്തുന്നത് കാസര്‍കോട്ടുകാരെന്ന് കണ്ടെത്തല്‍

ഇവരുടെ 15 ഓളം സുഹൃത്തുക്കളും ഈ ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നു. 12നും 18നും ഇടയില്‍ പ്രായമുള്ളവരെയാണ് ഇതില്‍ അംഗങ്ങളാക്കിയിട്ടുള്ളതെന്ന് കേസന്വേഷണവുമായി സഹകരിക്കുന്ന ഐടി വിദഗ്ധന്‍ ഡോ. വിനോദ് ഭട്ടതിരിപ്പാട് വെളിപ്പെടുത്തി. ഗ്രൂപ്പ് നിയന്ത്രിക്കുന്ന കാസര്‍കോട്ടുകാരെ കണ്ടെത്താന്‍ സൈബര്‍ വിദഗ്ദ്ധര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഗ്ലുമി സണ്‍ഡേ പോലുള്ള ആത്മഹത്യാ പ്രേരണാഗാനങ്ങളുടെയും ഹൊറര്‍ സിനിമകളുടെയും അതിവേഗ ബൈക്ക് യാത്രകളുടെയും ആരാധകരാണിവര്‍. ഇത്തരം ഗ്രൂപ്പുകളെ കണ്ടെത്താനും നിരീക്ഷിക്കാനും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൈബര്‍ വിഭാഗവും ഇവയെ നിരീക്ഷിക്കുന്നുണ്ട്. ആയിരക്കണക്കിന് കൗമാരക്കാരും യുവാക്കളും ഇത്തരം ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.

മുന്നറിയിപ്പുകളെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. സമീപകാലത്തുണ്ടായ കൗമാരക്കാരുടെ ആത്മഹത്യകളും അപകടങ്ങളും പോലീസ് വീണ്ടും പരിശോധിക്കുന്നുണ്ട്. ഇത്തരം ഗ്രൂപ്പുകളെ തീവ്രസ്വഭാവമുള്ള സംഘടനകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന സംശയവും പോലീസിനുണ്ട്. ആത്മഹത്യാ സ്‌ക്വാഡുകളായും മറ്റും ഉപയോഗിച്ചേക്കാമെന്ന സാധ്യതയാണ് അവലോകനം ചെയ്യുന്നത്. വയനാട്ടില്‍ ആത്മത്യ ചെയ്ത രണ്ട് വിദ്യാര്‍ത്ഥികളും 'സൈക്കോ ചെക്കന്‍' എന്ന സ്വകാര്യ ഗ്രൂപ്പിനെ പിന്തുടര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്.

ആത്മഹത്യ ചെയ്ത കുട്ടികളുടെ സംഘത്തില്‍പ്പെട്ട രണ്ടു കുട്ടികള്‍ കൂടി ആത്മഹത്യയ്ക്ക് തുനിഞ്ഞെങ്കിലും വിജയിച്ചില്ല. ഒരാള്‍ ആത്മഹത്യ ചെയ്യാനിരുന്ന ദിവസം രാത്രി ഉറങ്ങിപ്പോയതും മറ്റൊരാളെ നാട്ടുകാരും പോലീസും പിന്തിരിപ്പിക്കുകയുമായിരുന്നു. വാര്‍ത്തകളെ തുടര്‍ന്ന് ഗ്രൂപ്പിലെ അംഗങ്ങളാണെന്ന് തിരിച്ചറിഞ്ഞ കുട്ടികളെ വയനാട്ടിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കമ്പളക്കാട് പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Psycho Chekkan, Group, Social Media, Kasaragod, suicide, Wayanad, news, Top-Headlines, Plus one Students suicide; Police investigation on 'Psycho Chekkan' Group

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL