Join Whatsapp Group. Join now!
Aster MIMS 10/10/2023

ശബരിമല വിഷയത്തില്‍ സി പി എം ബി ജെ പിക്ക് ഏണിവെച്ച് കൊടുത്തു; തന്ത്രിയെ മാറ്റുന്നതിനു പകരം ജലീലിനെപ്പോലുള്ള മന്ത്രിമാരെയാണ് മുഖ്യമന്ത്രി മാറ്റേണ്ടത്: മുസ്ലിം ലീഗ്

ശബരിമല വിഷയത്തില്‍ സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും ബി.ജെ.പിക്ക് ഏണിവെച്ച് കൊടുക്കുകയായിരുന്നുവെന്ന് Muslim-league, CPM, BJP, Kasaragod, News, Muslim League State Vice President P. Ismail.
കാസര്‍കോട്: (www.kasargodvartha.com 08.11.2018) ശബരിമല വിഷയത്തില്‍ സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും ബി.ജെ.പിക്ക് ഏണിവെച്ച് കൊടുക്കുകയായിരുന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി. ഇസ്മാഈല്‍ പറഞ്ഞു. യുവജന യാത്രയുടെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനം തളങ്കര ദീനാര്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Muslim-league, CPM, BJP, Kasaragod, News, Muslim League State Vice President P. Ismail.

വിശ്വാസികളെ വേദനിപ്പിക്കുംവിധം സുപ്രീംകോടതിയില്‍ നിന്നുള്ള വിധിക്ക് കാരണം പിണറായി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമായിരുന്നു. വിശ്വാസ സംരക്ഷണത്തിനായി നിലപാട് സ്വീകരിച്ച ദേവസ്വം ബോര്‍ഡിനെ പരസ്യമായി മുഖ്യമന്ത്രി ശാസിച്ചതടക്കമുള്ള കാര്യങ്ങള്‍ സിപിഎമ്മുകാര്‍ വിശ്വാസികള്‍ക്ക് എതിരാണെന്നതിന്റെ തെളിവുകളാണ്. ഫാത്വിമക്കും മേരിക്കും പൊലീസ് അകമ്പടിയോടെ മലകയറാന്‍ അവസരം സൃഷ്ടിച്ചത് ബി.ജെ.പിയുടെ കയ്യടിക്ക് വേണ്ടിയായിരുന്നു. സംഘര്‍ഷത്തിന് സുവര്‍ണാവസരം കാത്തുകിടന്ന ബി.ജെ.പിയുടെ കോര്‍ട്ടില്‍ പന്തെത്തിച്ചു കൊടുത്ത ഉത്തരവാദിത്വം സിപിഎമ്മിന് മാത്രമാണ്. ക്ഷേത്രാചാര സംരക്ഷണത്തിനായി നടത്തപ്പെട്ട നാമജപ യാത്രകളില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കാളികളായത്. അവര്‍ക്കെല്ലാം സംഘിപട്ടം ചാര്‍ത്തി മതേതര ചേരിയില്‍ നിന്നും  ആട്ടിയകറ്റാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാര്‍ട്ടി അംഗത്വമുള്ളവരും അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിച്ചവരുമായ നിരവധി സിപിഎമ്മുകാരും ഡിവൈഎഫ്ഐക്കാരുമെല്ലാം തെരുവില്‍ ശരണം വിളിച്ചിട്ടുണ്ട്. അവരെയെല്ലാം സംഘിയായി കണക്കാക്കണമോ എന്ന കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണം. തന്ത്രിയെ മാറ്റുന്നതിന് പകരം ജലീലിനെപ്പോലുള്ള മന്ത്രിയെ മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടത്. കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കാനോ സുപ്രീംകോടതിയില്‍ കക്ഷി ചേരാനോ തയാറാവാതെയുള്ള ബിജെപിയുടെ കാപട്യവും വിശ്വാസികള്‍ തിരിച്ചറിയുമെന്നും ഇസ്മാഈല്‍ പറഞ്ഞു.

മുനിസിപ്പല്‍ പ്രസിഡണ്ട് അജ്മല്‍ തളങ്കര നായകനും ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര ഉപനായകനും ട്രഷറര്‍ നൗഫല്‍ തായല്‍ ഡയറക്ടറുമായ ജാഥ ചൊവ്വാഴ്ച അടുക്കത്ത്ബയലില്‍ മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് വി.എം മുനീറിന്റെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാനാണ് ഉദ്ഘാടനം ചെയ്തത്. നായന്മാര്‍മൂലയില്‍ നടന്ന സമാപന യോഗം മണ്ഡലം മുസ്്ലിം ലീഗ് പ്രസിഡണ്ട് എ എം കടവത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡണ്ട് ഇബ്രാഹിം ചാലക്കുന്ന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ഇബ്രാഹിം പള്ളംങ്കോട് മുഖ്യപ്രഭാഷണം നടത്തി.

രണ്ടാം ദിവസം ചേരങ്കൈയില്‍ ഹമീദ് ബെദിരയുടെ അധ്യക്ഷതയില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ മുഖ്യപ്രഭാഷണം നടത്തി. ഫിര്‍ദൗസ് നഗര്‍, നെല്ലിക്കുന്ന്, കാസര്‍കോട് ടൗണ്‍, ഫോര്‍ട്ട് റോഡ്, തായലങ്ങാടി, തെരുവത്ത്, പള്ളിക്കാല്‍, ബാങ്കോട്, കെ.കെപുറം, കടവത്ത്, നുസ്രത്ത് നഗര്‍ വഴി തളങ്കര മാലിക് ദീനാറില്‍ സമാപിച്ചു.

സമാപന സമ്മേളനത്തില്‍ ഹാഷിം കടവത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട്് സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്വീകരണ പരിപാടികളില്‍ അബ്ബാസ് ബീഗം, എല്‍.എ മഹ് മൂദ് ഹാജി, നാസര്‍ ചായിന്റടി, ഹാരിസ് പട്ള, അസീസ് കളത്തൂര്‍, ലുഖ്മാന്‍ തളങ്കര, ഹാഷിം ബംബ്രാണി, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ എം ബഷീര്‍, എ എ അസീസ്, സി.ഐ.എ ഹമീദ്, റഊഫ് ബാവിക്കര, ടി കെ ഹസീബ്, നവാസ് കുഞ്ചാര്‍, റഹ് മാന്‍ തൊട്ടാന്‍, ജലീല്‍ തുരുത്തി, ഫിറോസ് അടുക്കത്ത്ബയല്‍, റഹീം തുരുത്തി, മൊയ്തീന്‍ കെ കെ പുറം, നജീബ് എ കെ, റഷീദ് ഗസ്സാലിനഗര്‍, ഹനീഫ പടിഞ്ഞാര്‍മൂല, കെ.എം അബ്ദുര്‍ റഹ് മാന്‍, സഅദ് ബാങ്കോട്, സി എ അബ്ദുല്ല കുഞ്ഞി, റസാഖ് ബെദിര, ഹാരിസ് ബ്രദേഴ്സ്, ബഷീര്‍ ചേരങ്കൈ, മമ്മു ചാല, റഫീഖ് വിദ്യാനഗര്‍, ഖലീല്‍ അബൂബക്കര്‍, സിനാന്‍ തൊട്ടാന്‍, ശിഹാബ് ഗസിലയിന്‍, ഹമീദ് ചേരങ്കൈ, മുജീബ് തളങ്കര, ഖലീല്‍ പടിഞ്ഞാര്‍, നാസര്‍ ചെര്‍ക്കളം, സി ബി ലത്വീഫ് പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Muslim-league, CPM, BJP, Kasaragod, News, Muslim League State Vice President P. Ismail, Muslim league against CPM on Sabarimala issue.