Join Whatsapp Group. Join now!
Aster MIMS 10/10/2023

സാമൂഹിക നീതി പുലരാന്‍ സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കണം: മന്ത്രി ഇ ചന്ദ്രശേഖരന്‍

കാലങ്ങളായി അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളില്‍ നീതി പുലരണമെങ്കില്‍ അവര്‍ക്കായി സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ള വിവിധ പദ്ധതികള്‍ സമയബന്ധിതമായി Kasaragod, Kerala, news, E.Chandrashekharan, Minister, Minister E Chandrasekharan on Projects
കാസര്‍കോട്: (www.kasargodvartha.com 04.11.2018) കാലങ്ങളായി അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളില്‍ നീതി പുലരണമെങ്കില്‍ അവര്‍ക്കായി  സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ള വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ ചായ്യോത്ത് ചക്ലിയ  കോളനിയില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുന്നതിന് സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.

പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ സമഗ്ര വികസനത്തിന് സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. പക്ഷേ ചിലയിടങ്ങളിലെങ്കിലും തടസവാദങ്ങള്‍ ഉയരുന്നതിന്റെ ഫലമായി വികസന പദ്ധതികള്‍ നിര്‍ത്തി വെക്കേണ്ട സ്ഥിതി വിശേഷം കണ്ടു വരുന്നുണ്ട്. ഫണ്ടുകള്‍ അനുവദിച്ചിട്ടും പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം വരുന്നത് ദുഃഖകരമാണ്. നിര്‍മാണ വസ്തുക്കളുടെ വില നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഒരു പദ്ധതിക്കു നേരിടുന്ന കാലതാമസം ഖജനാവിന് വന്‍സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു പദ്ധതി ഫലവത്തായി പൂര്‍ത്തീകരിച്ചാലേ വികസന പാതയിലെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. പദ്ധതി നിര്‍വ്വഹണത്തില്‍ നേരിടേണ്ടി വരുന്ന ഇത്തരം പ്രതിസന്ധികളെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുസമൂഹവും സംയുക്തമായി നേരിടുകയും കൂടിയാലോചനകളിലൂടെ പ്രായോഗിക പരിഹാരങ്ങള്‍ തേടി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു.

മണ്ഡലം എംഎല്‍എ കൂടിയായ മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ചായ്യോത്ത് ചക്ലിയ കോളനിയെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിക്കായി തിരഞ്ഞെടുത്തത്. പദ്ധതി പ്രകാരം ഓരോ എംഎല്‍എമാര്‍ക്കും മണ്ഡലത്തിലെ രണ്ട് കോളനികളെ ദത്തെടുക്കാവുന്നതാണ്. പട്ടികജാതി വികസന വകുപ്പ് തുകയനുവദിക്കന്ന പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍വ്വഹിക്കുന്നത് ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, E.Chandrashekharan, Minister, Minister E Chandrasekharan on Projects
  < !- START disable copy paste -->