Join Whatsapp Group. Join now!
Aster MIMS 10/10/2023

മടിക്കൈ ഗ്രാമപഞ്ചായത്തിന്റേത് മാതൃകപരമായ പ്രവര്‍ത്തനം: മന്ത്രി ഇ ചന്ദ്രശേഖരന്‍

ജനകീയ ഇടപെടല്‍ നടത്തി മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന പഞ്ചായത്താണ് മടിക്കൈNews, Kasaragod, Kerala,
കാസര്‍കോട്:(www.kasargodvartha.com 14/11/2018) ജനകീയ ഇടപെടല്‍ നടത്തി മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന പഞ്ചായത്താണ് മടിക്കൈ ഗ്രാമപഞ്ചായത്തെന്ന് റവന്യുവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മടിക്കൈ ഗ്രാമപഞ്ചായത്ത് കെട്ടിടം ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അധികാര വികേന്ദ്രീകരണത്തോടെ ജനങ്ങളുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പുവരുത്തിയതോടെ പുതിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

News, Kasaragod, Kerala,Minister E Chandrasekharan about Madikai Panchayat


പി.കരുണാകരന്‍ എംപി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍, കിനാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വിധുബാല, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ദാമോധരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. കേളുപണിക്കര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കുഞ്ഞമ്പു, മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രമീള, മടിക്കൈ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശീന്ദ്രന്‍ മടിക്കൈ, മടിക്കൈ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.ഇന്ദിര, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ഓമന, മടിക്കൈ പഞ്ചായത്ത് മെമ്പര്‍ വി.ശശി, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ടി.ജെ അരുണ്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.വി ബാലകൃഷ്ണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.വേലായുധന്‍, സി.വി ദാമോദരന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്,ജ്യോതിബസു, പി.കെ രമേശ്, എം.രാജന്‍, എസ്.പ്രീത, ബങ്കളം കുഞ്ഞികൃഷ്ണന്‍, കുടുംബശ്രീ സംസ്ഥാന ഗവേണിങ് ബോഡി അംഗം പി.ബേബി, കുടുംബശ്രീ മടിക്കൈ സിഡിഎസ് ചെയര്‍പേഴ്സണ്‍ പി.സജിനി എന്നിവര്‍ പങ്കെടുത്തു.

എല്‍.എസ്.ജി.ഡി സെക്ഷന്‍ അസി,എഞ്ചിനീയര്‍ സനൂപ് ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകന്‍ സ്വാഗതവും സെക്രട്ടറി എ മധുസൂദന്‍ നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala,Minister E Chandrasekharan about Madikai Panchayat