city-gold-ad-for-blogger
Aster MIMS 10/10/2023

മെഡിക്കല്‍ കോളജ്: എം പി പ്രകടിപ്പിച്ചത് നിരുത്തരവാദ സമീപനം, എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി വോട്ടു നേടിയ എം പി രോഗികളെ വഞ്ചിച്ചു: എം സി ഖമറുദ്ദീന്‍

കാസര്‍കോട്: (www.kasargodvartha.com 08.11.2018) കാസര്‍കോട് മെഡിക്കല്‍ കോളജ് വിഷയത്തില്‍ പി കരുണാകരന്‍ എം പിയില്‍ നിന്നും ഉയര്‍ന്നുവന്ന അഭിപ്രായം
അദ്ദേഹവും അദ്ദേഹത്തിന്റെപാര്‍ട്ടിയും കാസര്‍കോടിനോട് കാണിക്കുന്ന നിഷേധാത്മക സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍ അഭിപ്രായപ്പെട്ടു.

യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് കാസര്‍കോട്  നിയോജകമണ്ഡലത്തിലെ ഉക്കിനടുക്കയില്‍ അനുവദിക്കപ്പെട്ട മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എം പി പ്രകടിപ്പിച്ച അതേ വികാരവുമായി കഴിയുന്ന സി പി എം നേതാക്കളുടെയും, ജനപ്രതിനിധികളുടെയും ഇടങ്കോല്‍ ഫലമായാണ് മെഡിക്കല്‍ കോളജിന് ആവശ്യമായ ഫണ്ട് അനുവദിക്കാതെ പ്രവര്‍ത്തി ഇഴഞ്ഞു നീങ്ങുന്ന സാഹചര്യം സൃഷ്ടിച്ചത്. നിലവില്‍ അക്കാദമിക് ബ്ലോക്ക് പണി പൂര്‍ത്തിയാക്കുകയും ആശുപത്രി കെട്ടിടത്തിന് ടെണ്ടര്‍ നടപടിയാവുകയും ചെയ്ത സാഹചര്യത്തില്‍ എം പി നടത്തിയ പ്രസ്താവന തികച്ചും നിരുത്തരവാദപരമാണ്. എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി വോട്ടു നേടിയ അദ്ദേഹം ഇപ്പോള്‍ പുലര്‍ത്തിയ സമീപനം എന്‍ഡോസള്‍ഫാന്‍ രോഗികളോടും കാസര്‍കോട് മേഖലയിലെ ജനങ്ങളോടുമുള്ള വെല്ലുവിളിയും, വഞ്ചനയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മെഡിക്കല്‍ കോളജ്: എം പി പ്രകടിപ്പിച്ചത് നിരുത്തരവാദ സമീപനം, എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി വോട്ടു നേടിയ എം പി രോഗികളെ വഞ്ചിച്ചു: എം സി ഖമറുദ്ദീന്‍

സംസ്ഥാന മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതുതന്നെ കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ രോഗികളെ സന്ദര്‍ശിച്ചു കൊണ്ടായിരുന്നു എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സി പി എം നടത്തുന്നത് മുതലെടുപ്പ് രാഷ്ട്രീയമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

യു പി എ സര്‍ക്കാറിന്റെ കാലത്ത് കേന്ദ്രസര്‍വകലാശാലയോട് അനുബന്ധിച്ച് അനുവദിക്കപ്പെട്ട മെഡിക്കല്‍ കോളേജ് ലഭ്യമാകാതെ പോയതിനു പിന്നിലെ കറുത്ത കരങ്ങള്‍ എം പിയുടെതാണെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല.

തന്റെ മണ്ഡലത്തിലെ ആസ്ഥാന കേന്ദ്രത്തിലെ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്താതെ പോകുന്ന തീവണ്ടികള്‍ക്ക് സ്റ്റോപ്പ് നേടിയെടുക്കാന്‍പോലും പറ്റാത്ത എം പി മറ്റുള്ളവര്‍ മുന്‍കയ്യെടുത്ത് നേടിയ വികസനത്തിന് തടസ്സം നില്‍ക്കുന്നത് തന്നെ കഴിവുകേടിന് മറയിടാനാണ്. തന്റെ മണ്ഡലത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തി ആവശ്യമില്ല എന്ന് പറഞ്ഞ ഒരെയൊരു ജനപ്രതിനിധി പി കരുണാകരന്‍ എം പിയായിരിക്കും.
തനിക്ക് കഴിയാത്തതൊന്നും മറ്റുള്ളവരിലൂടെ യാഥാര്‍ത്ഥ്യമാകുന്നതിനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധത്തില്‍ മനോവിഭ്രാന്തി സംഭവിച്ചുപോയോ എന്ന് ജനങ്ങള്‍ സംശയിക്കുകയാണ് എംപിയുടെ നിലപാട് മൂലമെന്നും അദ്ദേഹം പറഞ്ഞു.

സര്‍വ്വ ശക്തിയും ഉപയോഗിച്ച് ഈ നീക്കത്തെ ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പറഞ്ഞ നിലപാടില്‍ നിന്നും എം പിയും ഉദുമ എം എല്‍ എയും മലക്കം മറിഞ്ഞുവെങ്കിലും സി പി എം മറുപടി പറഞ്ഞേ മതിയാകൂവെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: M C Khamaruddin against MP on Medical college statement issue, Medical College, Kasaragod, News, Muslim League, M.C. Khamarudheen.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL