city-gold-ad-for-blogger
Aster MIMS 10/10/2023

യാത്രകള്‍ക്കൊരുങ്ങി കാസര്‍കോട്; സുധാകരന്റെ വിശ്വാസ യാത്ര, മുനവ്വറലി തങ്ങളുടെ യുവജനയാത്ര, ശ്രീധരന്‍ പിള്ളയുടെ രഥയാത്ര

കാസര്‍കോട്: (www.kasargodvartha.com 06.11.2018) യാത്രകള്‍ക്കൊരുങ്ങി കാസര്‍കോട് ജില്ല. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയും, ബിജെപി സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി എ ശ്രീധരന്‍ പിള്ള, ബിഡിജെഎസ് സംസ്ഥാന പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ സംയുക്തമായി നയിക്കുന്ന ശബരിമല സംരക്ഷണ യാത്രയും മറ്റന്നാള്‍ കാസര്‍കോട് നിന്നും ആരംഭിക്കും.

കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് നിന്നാണ് ശ്രീധരന്‍ പിള്ളയുടെ രഥയാത്ര ആരംഭിക്കുക. കാസര്‍കോട് പെര്‍ളളയില്‍ നിന്ന് കെ സുധാകരന്റെ വിശ്വാസ സംരക്ഷണ യാത്ര 8ന് വൈകിട്ട് 3ന് മുന്‍ കെപിസിസി പ്രസിഡണ്ട് എം എം ഹസന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് കാസര്‍കോട്ട് സ്വീകരണം. ഒമ്പതിന് രാവിലെ 11ന് പെരിയയിലും വൈകിട്ട് 3ന് തൃക്കരിപ്പൂരിലും സ്വീകരണമുണ്ട്. സ്വീകരണസ്ഥലങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികളെ അണിനിരത്താനുള്ള നടപടിക്ക് സുധാകരന്‍ തന്നെ നേരിട്ട് ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. 14ന് ജാഥ മലപ്പുറത്ത് സമാപിക്കും.

യാത്രകള്‍ക്കൊരുങ്ങി കാസര്‍കോട്; സുധാകരന്റെ വിശ്വാസ യാത്ര, മുനവ്വറലി തങ്ങളുടെ യുവജനയാത്ര, ശ്രീധരന്‍ പിള്ളയുടെ രഥയാത്ര

സുധാകരന്‍ കാസര്‍കോട്ട് നിന്ന് വാഹനപ്രചരണ ജാഥ തുടങ്ങുന്ന എട്ടിന് തന്നെ തിരുവനന്തപുരത്ത് നിന്ന് കെ മുരളീധരന്‍ നയിക്കുന്ന പദയാത്രയുമുണ്ട്. ശ്രീധരന്‍പിള്ളയുടെ സ്വീകരണം കാസര്‍കോടിന് പുറമെ നീലേശ്വരത്താണ്. മലബാറിലെ സന്ദര്‍ശനത്തിന് ശേഷം ശബരിമലയില്‍ അവസാനിപ്പിക്കുന്ന രീതിയിലാണ് രഥയാത്രയുടെ ഒരുക്കങ്ങള്‍ നടക്കുന്നത്. സ്വീകരണ കേന്ദ്രങ്ങളില്‍ ഒട്ടേറെ കേന്ദ്രമന്ത്രിമാര്‍ സംബന്ധിക്കുന്നുണ്ട്. വിശ്വാസയാത്രയും രഥയാത്രയും കടന്നുപോയതിന്റെ പിറകില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജനയാത്രക്കും കാസര്‍കോട്ട് വേദിയാകും.

നവംബര്‍ 24നാണ് യാത്രക്ക് തുടക്കം. ഉപ്പളയില്‍ നിന്ന് തിരുവനന്തപുരം വരെയാണ് യാത്ര. പാണക്കാട് കുടുംബത്തില്‍ നിന്നും ഒരാള്‍ ആദ്യമായി സംസ്ഥാനം മുഴുക്കെ പദയാത്ര നടത്തുന്നു എന്ന പ്രത്യേകതയും യൂത്ത് ലീഗ് യാത്രക്ക് ഉണ്ട്. വര്‍ഗ്ഗീയ മുക്തകേരളം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് മുനവ്വറലി തങ്ങളുടെ പദയാത്ര. 26ന് പുതിയകോട്ട ടൗണ്‍ഹാള്‍ പരിസരത്ത് മുനവ്വറലി തങ്ങള്‍ക്ക് രാജകീയ സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.

യാത്രകള്‍ക്കൊരുങ്ങി കാസര്‍കോട്; സുധാകരന്റെ വിശ്വാസ യാത്ര, മുനവ്വറലി തങ്ങളുടെ യുവജനയാത്ര, ശ്രീധരന്‍ പിള്ളയുടെ രഥയാത്ര

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Congress, KPCC, Muslim-youth-league, Kasaragod Ready for Yathras
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL