City Gold
news portal
» » » » » കാസര്‍കോട് എം ജി റോഡ് മെക്കാഡം ടാറിംഗ് പ്രവര്‍ത്തി തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 08.11.2018) കാസര്‍കോട് എം ജി റോഡ് മെക്കാഡം ടാറിംഗ് പ്രവര്‍ത്തി തുടങ്ങി. രാത്രി കാലങ്ങളിലാണ് പണി പുരോഗമിക്കുന്നത്. 1.10 കോടി രൂപ ചിലവഴിച്ചാണ് പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷന്‍ മുതല്‍ താലൂക്ക് ഓഫീസിന് സമീപത്തെ ട്രാഫിക്ക് ഐലന്റ് വരേയാണ് മെക്കാഡം ടാറിങ്ങ് നടത്തുന്നത്. 1.200 മീറ്റര്‍ നീളത്തിലാണ് ആധുനിക രീതിയില്‍ മെക്കാഡം ടാറിഗ് നടത്തുന്നത്.
Kasaragod, Road, News, M.G. Road, Macadam tarring, Kasaragod MG Road Macadam tarring started

കെ.എസ്.ടി.പി റോഡ് നിര്‍മ്മാണം പൂര്‍ത്തിയായതോടെ കാഞ്ഞങ്ങാട് നഗരത്തില്‍ റോഡ് സൗന്ദര്യവല്‍ക്കരണം നടത്തിയിരുന്നു. എന്നാല്‍ ജില്ലാ ആസ്ഥാന നഗരിയിലെ പ്രധാനപ്പെട്ട എം.ജി റോഡ് വര്‍ഷം തോറും നഗരസഭ അറ്റകുറ്റപണി നടത്താറുണ്ടെങ്കിലും മാസങ്ങള്‍ കഴിയുന്നതോടെ തകര്‍ന്ന് യാത്ര ദുരിതം വിതയ്ക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം വാഹന ഗതാഗതവും ദുഷ്‌ക്കരമാവുന്നു. മെക്കാഡം ടാറിംഗ് പൂര്‍ത്തിയാവുന്നതോടെ എം.ജി റോഡില്‍ ചില പാര്‍ക്കിംഗ് ഏരിയകളും ഒരുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Road, News, M.G. Road, Macadam tarring, Kasaragod MG Road Macadam tarring started

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date