Join Whatsapp Group. Join now!
Aster MIMS 10/10/2023

സഹകരണ പ്രസ്ഥാനങ്ങള്‍ സംസ്ഥാന പുരോഗതിയുടെ സ്രോതസ്; കേരള ബേങ്ക് ഉടന്‍ യാഥാര്‍ത്ഥ്യമാകും: മുഖ്യമന്ത്രി

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ ഒന്നിപ്പിക്കുന്ന കേരള ബേങ്ക് ആരംഭിക്കുന്നതിനുള്ള പ്രാഥമികാനുമതി കിട്ടിക്കഴിഞ്ഞെന്നും നിശ്ചിത വ്യവസ്ഥകള്‍ പാലിക്കുന്ന നടപടി Kasaragod, Kerala, Pinarayi-Vijayan, Top-Headlines, Co-operation-bank, CM Pinarayi vijayan About Kerala Bank
കാസര്‍കോട്: (www.kasargodvartha.com 14.11.2018) കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ ഒന്നിപ്പിക്കുന്ന കേരള ബേങ്ക് ആരംഭിക്കുന്നതിനുള്ള പ്രാഥമികാനുമതി കിട്ടിക്കഴിഞ്ഞെന്നും നിശ്ചിത വ്യവസ്ഥകള്‍ പാലിക്കുന്ന നടപടി നടത്തി വരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 65-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ബേങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ എവിടെ നിന്നും പണം നിക്ഷേപിക്കാനും അന്നോ പിറ്റേ ദിവസമോ അതാതിടങ്ങളിലെ പ്രാഥമിക സഹകരണ ബേങ്കുകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാനുമാകും. ഇതു ലക്ഷക്കണക്കിനു വരുന്ന പ്രവാസി മലയാളികള്‍ക്കു വലിയ അനുഗ്രഹമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ ലോകത്തിനു തന്നെ മാതൃകയാണ്. 14 ജില്ലാ ബേങ്കുകളുടെ കീഴില്‍ 800 ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവ കേരള ബേങ്കിന്റെ ഭാഗമായി മാറും. പ്രളയക്കെടുതിയിലടക്കം സഹകരണ സംഘങ്ങളും ബേങ്കുകളും വായ്പയും മറ്റു സഹായവും നല്‍കി വലിയ സേവനം നടത്തുകയാണ്. പാല്‍, കൈത്തറി തുടങ്ങി സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം വരെ സഹകരണ പ്രസ്ഥാനം കേരളത്തിന്റെ അഭിമാനമാണ്.

പ്രളയകാലഘട്ടത്തിലും ശേഷവും സഹകരണ മേഖല വലിയ രീതിയിലുള്ള ഇടപെടല്‍ നടത്തി. പെന്‍ഷന്‍ വിതരണത്തിന് സഹകരണ മേഖലയില്‍ നിന്നും സര്‍ക്കാറിന് സഹായം ലഭിച്ചു. നോട്ട് നിരോധനവും ജി.എസ്.ടിയും കൊണ്ടുവന്നതിനു പിന്നാലെ സഹകരണ സ്ഥാപനങ്ങള്‍ക്കുനേരെ കുപ്രചാരം പ്രചരിപ്പിച്ചു. കള്ളപ്പണമാണ് ഇവിടങ്ങളിലുള്ളതെന്നു വരെ പ്രചരിച്ചെങ്കിലും തകര്‍ക്കാനായില്ല. എന്നാല്‍ ഓരോ ഇടപാടുകാരനുമായുള്ള ബന്ധമാണ് സഹകരണ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനാധാരമെന്നും മുഖ്യമന്ത്രി പിണായി വിജയന്‍ പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. പി. കരുണാകരന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ഗവണ്‍മെന്റ് സെക്രട്ടറി ആന്റണി, ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത് ബാബു, സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ഷാനവാസ്, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം സംസാരിച്ചു. കെ.കെ. നാരായണന്‍ സ്വാഗതം പറഞ്ഞു. പി. മമ്മിക്കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Pinarayi-Vijayan, Top-Headlines, Co-operation-bank, CM Pinarayi vijayan About Kerala Bank
  < !- START disable copy paste -->