Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രളയകാലത്ത് കേരളത്തിലുണ്ടായ ഐക്യം നിലനിര്‍ത്താന്‍ ജാഗരൂകരാകണമെന്ന് മുഖ്യമന്ത്രി

പ്രളയകാലത്ത് കേരളത്തിലുണ്ടായ ഐക്യം നിലനിര്‍ത്താന്‍ ജാഗരൂകരാകണമെന്ന് മുഖ്യമന്ത്രി പിണറായി News, Madikai, Kasaragod, Kerala, Inauguration,
മടിക്കൈ:(www.kasargodvartha.com 14/11/2018) പ്രളയകാലത്ത് കേരളത്തിലുണ്ടായ ഐക്യം നിലനിര്‍ത്താന്‍ ജാഗരൂകരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനിടയില്‍ ചില്ലറ കുഴപ്പങ്ങള്‍ ഉയരുന്നുണ്ട്. മതനിരപേക്ഷതയെ തുരങ്കം വെക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത്തരക്കാരെ നാം സൂക്ഷിക്കണമെന്നും മതനിരപേക്ഷത തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മടിക്കൈ പഞ്ചായത്തിനു വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പുനര്‍നിര്‍മ്മാണം മാത്രമാണ് സര്‍ക്കാറിന്റെ മുന്നിലുള്ള മുഖ്യലക്ഷ്യം. മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കിക്കൊണ്ടായിരിക്കും നവകേരളം സൃഷ്ടിക്കുക. ഇതിന് എല്ലാവരുടെയും സഹായം ഉണ്ടായേ തീരു. പ്രളയകാലത്ത് നമ്മള്‍ കാണിച്ച ഐക്യം ലോകശ്രദ്ധ നേടിയതാണ്. അത് നിലനില്‍ക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.

News, Madikai, Kasaragod, Kerala, Inauguration,CM on Kerala Unity

റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായിരുന്നു. എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, എന്‍ എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍മാരായ പ്രൊഫ. കെ പി ജയരാജന്‍, വി വി രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, പഞ്ചായത്ത് പ്രസിഡന്റുമാരായ സി കുഞ്ഞിക്കണ്ണന്‍, പി ദാമോദരന്‍, എ വിധുബാല, കെ പ്രമീള, ജില്ലാ പഞ്ചായത്തംഗം കേളുപണിക്കര്‍, ബ്ലോക്ക് പഞ്ചായത്തംഗം എം കുഞ്ഞമ്പു, പഞ്ചായത്ത് അംഗങ്ങളായ ശശീന്ദ്രന്‍ മടിക്കൈ, ഇന്ദിര സി, പി ഓമന, വി ശശി, അരുണ്‍ ടി ജെ, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം വി ബാലകൃഷ്ണന്‍മാസ്റ്റര്‍, കരിച്ചേരി ബാലകൃഷ്ണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എ വേലായുധന്‍, ടി വി ദാമോദരന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയിടത്ത്, ടി കെ രമേശ്, പി ബേബി, എം രാജന്‍, എസ് പ്രീത, ബങ്കളം കുഞ്ഞികൃഷ്ണന്‍, പി സജിനി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരന്‍ സ്വാഗതവും അസി. സെക്രട്ടറി വി മധു നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Madikai, Kasaragod, Kerala, Inauguration,CM on Kerala Unity