Join Whatsapp Group. Join now!
Aster MIMS 10/10/2023

പരിസ്ഥിതിനിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം; കാസര്‍കോട്ട് 19 കരിങ്കല്‍ ക്വാറികള്‍ക്കെതിരെ കേസ്, ഉടമകളില്‍ നിന്നും 4.30 ലക്ഷം രൂപ പിഴയീടാക്കി

പരിസ്ഥിതിനിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയ 19 കരിങ്കല്‍ ക്വാറികള്‍ക്കെതിരെ കേസെടുത്തു. കാസര്‍കോട് വെള്ളരിക്കുണ്ടില്‍ താലൂക്കില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്നിരുന്ന Kasaragod, Kerala, news, case, Fine, Top-Headlines, Case against 19 illegal quarries in Kasaragod
കാസര്‍കോട്: (www.kasargodvartha.com 08.11.2018) പരിസ്ഥിതിനിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയ 19 കരിങ്കല്‍ ക്വാറികള്‍ക്കെതിരെ കേസെടുത്തു. കാസര്‍കോട് വെള്ളരിക്കുണ്ടില്‍ താലൂക്കില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്നിരുന്ന ക്വാറികള്‍ക്കെതിരെയാണ് കേസെടുത്തത്. ഇതിന്റെ ഉടമകളില്‍ നിന്നും 4.30 ലക്ഷം രൂപ പിഴയീടാക്കി.

കഴിഞ്ഞ കാലവര്‍ഷത്തില്‍ മലയോരത്ത് മലയിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായതിനെത്തുടര്‍ന്ന് അനധികൃത ക്വാറികള്‍ക്കെതിരേ വ്യാപക പരാതിയുയര്‍ന്നിരുന്നു. ഇതോടെയാണ് ജനജീവിതത്തിന് ഭീഷണിയാകുംവിധം പരിസ്ഥിതിനിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്ന ക്വാറികള്‍ക്കെതിരെ റവന്യൂ വിഭാഗം നടപടി സ്വീകരിച്ചത്. നേരത്തെ റവന്യൂ വകുപ്പിന്റെ പ്രത്യേക സംഘം കരിങ്കല്‍ ക്വാറികളുള്ള പ്രദേശങ്ങളില്‍ പരിശോധന നടത്തുകയും താലൂക്ക് വികസനസമിതിയിലടക്കം പ്രശ്‌നം ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Fine, Top-Headlines, Case against 19 illegal quarries in Kasaragod
  < !- START disable copy paste -->