city-gold-ad-for-blogger
Aster MIMS 10/10/2023

'എംഎല്‍എയുടെ ബോര്‍ഡുള്ള റദ്ദുച്ചാന്റെ സ്‌കൂട്ടര്‍'

കാസര്‍കോട്: (www.kasargodvartha.com 20.10.2018) കേരളത്തില്‍ ഒരു എം.എല്‍.എയും കാറിനല്ലാതെ സാധാരണക്കാരുടെ വാഹനമായ സ്‌കൂട്ടറിന് എം.എല്‍.എ എന്ന ബോര്‍ഡ് വെച്ചു പോകാറില്ല. തെരെഞ്ഞടുപ്പില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കോടികളുടെ ആസ്തിയുണ്ടെന്ന് കാണിച്ചിട്ടുണ്ടെങ്കിലും എളിയ രാഷ്ട്രീയ ജീവിതമാണ് കാസര്‍കോട്ടുകാരുടെ സ്വന്തം റദ്ദുച്ച നയിച്ചു വന്നിരുന്നത്. വാഹനങ്ങളോട് അദ്ദേഹത്തിന് വലിയ കമ്പമുണ്ടായിരുന്നു. സുന്നി യുവജന സംഘം അറുപതാം വാര്‍ഷികം നടക്കുമ്പോള്‍ ചെര്‍ക്കള ഇന്ദിരാ നഗറിലുള്ള സമ്മേളന കാര്യങ്ങളുടെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു റദ്ദുച്ച. എല്ലാ കാര്യത്തിനും ഓടിയെത്താന്‍ അദ്ദേഹം സ്‌കൂട്ടറിന് എം.എല്‍.എയുടെ ബോര്‍ഡ് വെച്ചാണ് എത്തിയത്. ഇതേ കുറിച്ച് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നവര്‍ പറയുന്നത് ഇങ്ങനെയാണ്.

സമ്മേളന പരിസരത്ത് ഒരു സ്‌കൂട്ടിക്ക് ചുറ്റും വലിയ ഒരു ആള്‍ക്കൂട്ടം. കഥയറിയാതെ അടുത്തേക്ക് പോയി. കാഴ്ച കണ്ടപ്പോള്‍ ഒന്ന് അതിശയിച്ചു പോയി. എംഎല്‍എ എന്നു പതിച്ച ഒരു സ്‌കൂട്ടി. തൂവെള്ള വസ്ത്രം ധരിച്ച ഒരു മനുഷ്യന്‍ അവിടെ കൂടി നില്‍ക്കുന്നവരോട് തോളില്‍ കൈ വെച്ച് കൊച്ചു കുട്ടികളെ പോലും ചിരിച്ചും സംസാരിച്ചും നില്‍ക്കുന്നു. ആ മനുഷ്യന്‍ കാസര്‍കോട്ടുകാരുടെ ഖല്‍ബിലെ ഒളി മിന്നും ഖമര്‍ അബ്ദുര്‍റസാഖ് എംഎല്‍എ ആയിരുന്നു. പാതിരാ സമയത്തും സമസ്തയുടെ പോഷക സംഘടന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജാഡകളില്ലാതെ പരിവാരങ്ങളോ വലിയ വാഹനങ്ങളോ ഇല്ലാതെ ഒറ്റക്ക് ഒരു എംഎല്‍എ സ്‌കൂട്ടിയും ഓടിച്ചു വരിക എന്നതൊക്കെ പുതിയ കാലത്ത് നവ്യാനുഭവങ്ങളാണ്. നമ്മുടെ കാസര്‍കോട്ട് നടക്കുന്ന പരിപാടിക്ക് ഒരു കുറവും ആര്‍ക്കും ഉണ്ടാവരുത്, എന്താണ് ഇനി വേണ്ടത് പറയണം. ക്യാമ്പിന്റെ സൗകര്യങ്ങളൊക്കെ എങ്ങനെയുണ്ട് മക്കളെ. എല്ലാം അന്വേഷിച്ച്. സലാം പറഞ്ഞു എംഎല്‍എ യുടെ സ്‌കൂട്ടിയും എടുത്ത് റദ്ദുച്ച യാത്ര പറയുമ്പോള്‍ മനസ്സില്‍ കുറിച്ചിട്ടതാണ് നല്ല മനുഷ്യര്‍ ലോകത്ത് ഇനിയും ബാക്കിയുണ്ട് എന്നത്.

സ്‌നേഹിക്കാനും, അണികളുടെയും തന്നെ ജയിപ്പിച്ചവരുടെയും ആഗ്രഹങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കുമൊപ്പം നില്‍ക്കാന്‍ കഴിയുന്ന ഒരു യഥാര്‍ത്ഥ മനുഷ്യന്‍ കൂടിയാണ് നമ്മോട് വിടപറഞ്ഞത്. സമസ്തയേയും ലീഗിനേയും സ്‌നേഹിച്ച നീതിമാനായ ജനപ്രതിനിധി. ആദര്‍ശ ധീരനായ പോരാളി. അണികളുടെ ഇഷ്ട തോഴനായ നേതാവാണ് വിടവാങ്ങിയതെന്ന് അവര്‍ പറയുന്നു.

കടപ്പാട്: സോഷ്യല്‍ മീഡിയ

'എംഎല്‍എയുടെ ബോര്‍ഡുള്ള റദ്ദുച്ചാന്റെ സ്‌കൂട്ടര്‍'


Keywords:  Kasaragod, Kerala, news, MLA, P.B. Abdul Razak, Top-Headlines, Death, P.B's scooter with MLA board
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL