Join Whatsapp Group. Join now!
Aster MIMS 10/10/2023

കടബാധ്യത; കര്‍ഷകന്‍ തൂങ്ങിമരിച്ചു

കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ തൂങ്ങിമരിച്ചു. ബെല്‍ത്തങ്ങാടി കഡബ കൊല്യയിലെ കുശാലപ്പ ഗൗഡ(53)യെയാണ് വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ Mangalore, news, Hanged, Death, Obituary, Top-Headlines, National, Farmer commits suicide
മംഗളൂരു: (www.kasargodvartha.com 12.10.2018) കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ തൂങ്ങിമരിച്ചു. ബെല്‍ത്തങ്ങാടി കഡബ കൊല്യയിലെ കുശാലപ്പ ഗൗഡ(53)യെയാണ് വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ഷികാവശ്യത്തിനായി വിവിധ സ്രോതസ്സുകളില്‍ നിന്നു വായ്പ വാങ്ങിയിരുന്നു. കാലവര്‍ഷക്കെടുതിയില്‍ വിള നശിച്ചതോടെ വായ്പ തിരിച്ചടയ്ക്കാന്‍ പറ്റാതായി. ഇതേതുടര്‍ന്ന് മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കുടുംബാംഗങ്ങള്‍ വിവാഹനിശ്ചയത്തിനായി പോയിരുന്നു. മടങ്ങിയെത്തി നോക്കിയപ്പോഴാണ് കുശാലപ്പയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് കഡബ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Hanged, Death, Obituary, Top-Headlines, National, Farmer commits suicide
  < !- START disable copy paste -->