Join Whatsapp Group. Join now!
Aster MIMS 10/10/2023

അമ്മാവന്റെയും ഭാര്യയുടെയും ക്രൂരതയില്‍ പരിക്കുകളോടെ രണ്ടര വയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഒരു മാസം മുമ്പ് ചൂട് ചായ വായയില്‍ ഒഴിച്ചു പൊള്ളിച്ചു

അമ്മാവന്റെയും ഭാര്യയുടെയും ക്രൂരതയിൽ പരിക്കുകളോടെ രണ്ടര വയസ്സുകാരിയെ കാസർകോട് ജനറൽ ആശുപത്രിയിൽ
കാസര്‍കോട്: (www.kasargodvartha.com 22.10.2018) അമ്മാവന്റെയും ഭാര്യയുടെയും ക്രൂരതയില്‍ പരിക്കുകളോടെ രണ്ടര വയസ്സുകാരിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച. ഒരു മാസം മുമ്പ് ചൂട് ചായ വായയില്‍ ഒഴിച്ചു പൊള്ളിക്കുകയും ചെയ്തിരുന്നതായും വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കര്‍ണ്ണാടക കോട്ടയത്തിലെ രാമ - ലളിത ദമ്പതികളുടെ മകള്‍ ഭാഗ്യ (രണ്ടര ) യെയാണ് അമ്മാവനും അദ്ദേഹത്തിന്റെ ഭാര്യയും ചേര്‍ന്ന് ക്രൂരമായി പെരുമാറിയത്. ഭാഗ്യയുടെ അമ്മാവനായ സുഭാഷ് എന്ന നേതാജിയും (32) സുഭാഷിന്റെ ഭാര്യ ശാന്തയും (26)  ചേര്‍ന്ന് കുട്ടിയെ അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടിയുടെ തലയ്ക്ക് പൊട്ടലും കഴുത്തിനും കാല്‍മുട്ടിനും മറ്റും അടിയേറ്റ് സാരമായ പരിക്കുമുണ്ട്. കുട്ടിയുടെ തല ചുമരില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

Kasaragod, News, Child, Attack, Assault, Police, Injured, Top-Headlines, Child assaulted by relatives
ഭാഗ്യയുടെ മാതാവിന് അഞ്ച് പെണ്‍മക്കളാണെത്രെ ഉളത്. അതിനാല്‍ ഒരു കുട്ടിയെ ജെ.സി.ബി. ഡ്രൈവറായ അമ്മാവന്‍ സുഭാഷിനൊപ്പം അയക്കുകയായിരുന്നു. എടനീരിലാന്ന് ക്വാര്‍ട്ടേഴ്‌സില്‍ സുഭാഷും കുടുംബവും താമസിക്കുന്നത്. സുഭാഷിന് ഏഴ് വയസുള്ള മകനുണ്ട്. രാവിലെ ക്വാര്‍ട്ടേഴ്‌സില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ സുഭാഷിന്റെ മകനൊപ്പം കളിച്ചു കൊണ്ടരിക്കുകയായിരുന്ന ഭാഗ്യ ബഹളം വെച്ചൂവെന്നും ഇതിന് ശിക്ഷയായി ചെറിയൊരു അടി നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് സുഭാഷ് പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ കുട്ടിക്ക് മൃഗീയമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് പരിക്കുകളുടെ സ്വഭാവം കാണുമ്പോള്‍ വ്യക്തമാകുന്നത്. ഒരു മാസം മുമ്പ് ചൂട് ചായ വായിലൊഴിച്ച് പെള്ളിച്ചതായും അന്ന് ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ അടിയേറ്റ കുട്ടിയെ ആദ്യം കസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് സി.ടി.സ്‌ക്കാന്‍എടുക്കാന്‍ ആവശ്യപ്പെട്ടതിനാല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ദമ്പതികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും വിദ്യാനഗര്‍ പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Child, Attack, Assault, Police, Injured, Top-Headlines, Child assaulted by relatives
  < !- START disable copy paste -->