Join Whatsapp Group. Join now!
Aster MIMS 10/10/2023

റവന്യു മന്ത്രിക്കെതിരെ ആരോപണം: വിശദീകരണവുമായി സിപിഐ രംഗത്ത്; റസ്റ്റ് ഹൗസില്‍ അടിയന്തിര യോഗം, മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി

'റവന്യു മന്ത്രിക്കെതിരെ സിപിഎം: നൂറു കോടിയുടെ പദ്ധതി പാഴായി' എന്ന തലക്കെട്ടില്‍ പത്രമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത Revenue and Housing Minister, E.Chandrashekharan, Minister, CPI, Kanhangad, Kasaragod, News.
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.10.2018) 'റവന്യു മന്ത്രിക്കെതിരെ സിപിഎം: നൂറു കോടിയുടെ പദ്ധതി പാഴായി' എന്ന തലക്കെട്ടില്‍ പത്രമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത കണക്കിലെടുത്ത് റവന്യു വകുപ്പു മന്ത്രി അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതി ഗതികള്‍ വിലയിരുത്തി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും, പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥരുടേയും സംയുക്ത യോഗമാണ് കാഞ്ഞങ്ങാട് ചേര്‍ന്നത്. മണ്ഡലത്തില്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ ഒന്നും തന്നെ പാഴായിപ്പോകില്ലെന്നും മറിച്ച് ഉയര്‍ന്നു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗവും എഐടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ സെക്രട്ടറിയുമായ കെ വി കൃഷ്ണന്‍ അറിയിച്ചു.
Revenue and Housing Minister, E.Chandrashekharan, Minister, CPI, Kanhangad, Kasaragod, News.

ഏതു പ്രതിസന്ധികളിലും എല്‍ഡിഎഫ് ഒറ്റക്കെട്ടാണെന്നും, കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന 600 കോടിയില്‍പ്പരം രൂപയുടെ വികസന പദ്ധതികള്‍ മുടക്കം കൂടാതെ മുന്നോട്ടു പോവുകയാണെന്നും, അതില്‍ മുന്നണിക്കകത്തും പുറത്തും തടസങ്ങളില്ലെന്നും സിപിഐയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു.

പടന്നക്കാട് മേല്‍പ്പാലം മുതല്‍ വെള്ളരിക്കുണ്ട് വരെയുള്ള പാതക്ക് 60 കോടി നീക്കിവെച്ചിട്ടുണ്ട്. അതിന്റെ പ്രാഥമിക പ്രവര്‍ത്തനം അവാസാന ഘട്ടത്തിലാണ്. നിര്‍ദ്ദിഷ്ട റോഡിന്റെ പുരോഗതിക്ക് ഒരു തടസവും നിലവിലില്ല. പ്രവൃത്തിയുടെ ഇന്‍വെസ്റ്റിഗേഷന്‍ കഴിഞ്ഞു. ഇനി ഡിപിആര്‍ രൂപപ്പെടുമ്പോള്‍ അതു 90 കോടി കവിയാനാണ് സാധ്യത. എങ്കില്‍ പോലും ഫണ്ട് സമാഹരണത്തിന് ഒരു തടസവു ഉണ്ടാകില്ല. പുളിക്കാല്‍ ബ്രിഡ്ജിന്റെ ഇന്‍വെസ്റ്റിഗേഷന്‍ നടപടിക്ക് ടെന്‍ഡറായിക്കഴിഞ്ഞു. നിലവില്‍ മൈനര്‍ ഇറിഗേഷന്റെ കീഴിലുള്ള പാലം സ്ഥിതി ചെയ്യുന്നതിന് സമീപത്തു തന്നെ പുതിയ ബിസിബി പണി കഴിപ്പിക്കാന്‍ 65 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.

പുതിയ പാലത്തിന്റെയും മറ്റും സ്ഥലമെടുപ്പു സമ്പന്ധിച്ചുള്ള ചുമതലകള്‍ പ്രാദേശിക സംഘാടക സമിതികളുടെ ചുമതലയില്‍ പുരോഗമിക്കുകയാണ്. 30.440 കി. മീറ്റര്‍ ദൂരം കൊണ്ട് പടന്നക്കാട് മേല്‍പ്പാലത്തു നിന്നും വെള്ളരിക്കുണ്ടിലെത്താന്‍ കഴിയുന്ന നിര്‍ദ്ദിഷ്ട റോഡ് യാഥാര്‍ത്ഥ്യമാവുന്നതോടെ നിലവിലുള്ളതിനേക്കാള്‍ പത്തു കിലോമീറ്ററോളം ദൂരം ലാഭിക്കാന്‍ കഴിയും. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയോടൊപ്പം മുന്നു പഞ്ചായത്തുകള്‍ കൂടി ഉള്‍ക്കൊള്ളുന്ന റോഡാണിത്.

റാക്കോല്‍ - എണ്ണപ്പാറ റോഡിനു 20 കോടി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ കാരക്കോട് റോഡിന്റേയും, പാലത്തിന്റേയും അടക്കം ഇന്‍വെസ്റ്റിഗേഷന്‍ നടപടി പൂര്‍ത്തിയായിരിക്കുകയാണ്. മേക്കാട്ട് പൂത്തക്കാല്‍ വഴി എരിക്കുളം റോഡിന്റെ പണിയും ആരംഭഘട്ടത്തിലാണ്. അതിനു വേണ്ടി 15 കോടി നീക്കി വെച്ചിട്ടുണ്ട്. നീലേശ്വരത്തു നിന്നും ഇടത്തോടിലേക്ക് 25 കോടി ബജറ്റില്‍ വകയിരുത്തിയിരുന്നിടത്ത് കിഫ്ബി അനുവദിച്ചത് 42 കോടി 10 ലക്ഷമാണ്. ബജറ്റില്‍ നാമമാത്രമായ പണം മാത്രമെ വകയിരുത്തുന്നുള്ളു എങ്കില്‍ പോലും ഡിപിആറിന് (ഡീറ്റൈല്‍ഡ് പ്രോജക്റ്റ് റിപ്പോര്‍ട്ട്) ശേഷം കിഫ്ബി ആവശ്യത്തിനു പണം അനുവദിക്കുന്നു എന്നതിന്റെ തെളിവാണിതെന്ന് പാര്‍ട്ടി വക്താവ് അിറയിച്ചു. മന്ത്രിക്കെതിരെ ഒരു നിലപാടും മുന്നണിക്കകത്തു നിന്നോ, മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നോ ഇല്ല.

കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ വികസന സ്വപ്നം കേന്ദ്രീകരിച്ച് കഴിഞ്ഞ 29ന് കലക്‌ട്രേറ്റില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം നടന്നിരുന്നു. അതിന്റെ ഭാഗമായി ഭൂമി എറ്റെടുക്കുന്നത് സംബന്ധിച്ചുള്ള പ്രവൃത്തി ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവുകള്‍ പുറത്തു വന്നു കഴിഞ്ഞു. ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥര്‍ ഭൂമിദാതാക്കളില്‍ നിന്നും സമ്മത പത്രം ശേഖരിച്ചു വരികയാണ്. ആനപ്പെട്ടി പാലം, പുളിക്കല്‍ പാലം, നിലേശ്വരം ഇടത്തോട് റോഡ് പാലം തുടങ്ങി നിരവധി പദ്ധതികളുമായി മണ്ഡലത്തിന്റെ വികസനം മുന്നോട്ടു പോവുകയാണെന്നും, ഇവിടങ്ങളിലൊന്നും എല്‍ഡിഎഫിനകത്തോ, പൊതു സമൂഹത്തിനിടയിലോ യാതൊരു വിധ അസ്വാരസ്വങ്ങളോ പാരവെപ്പിനുള്ള സാധ്യതകളോ നിലവിലില്ലെന്നും, എന്നാല്‍ സിപിഎമ്മിന്റെ അഭ്യന്തര വിഷയങ്ങളിലുണ്ടെന്ന് പറയപ്പെടുന്ന വിഷയങ്ങളില്‍ സിപിഐ ഇടപെടില്ലെന്നും ജില്ലാ നേതൃത്വം അറിയിച്ചു.

ആയിരക്കണക്കിനു പേര്‍ക്ക് തൊഴില്‍ ലഭിക്കാനിടയിലുള്ള വ്യവസായ പാര്‍ക്കു വരാന്‍ പോകുന്നത് മടിക്കൈയിലാണ്. അതിന്റെ നടപടിക്രമങ്ങളുമായി കിന്‍ഫ്ര മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. 130ല്‍പ്പരം ഏക്കര്‍ സ്ഥലം അതിനായി റവന്യു വകുപ്പ് മാറ്റി വെച്ചിട്ടുണ്ട്. കെപ്‌കോ (കേരളാ സ്‌റ്റേറ്റ് പോള്‍ട്രി ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍)യുടെ കീഴില്‍ പുതുതായി ഒരു മുട്ടക്കോഴി ഉല്‍പ്പാദന വിപണന യൂണിറ്റും മടിക്കൈയില്‍ വരാനിരിക്കുകയാണ്. നൂറില്‍പ്പരം തൊഴിലളികള്‍ക്ക് പ്രത്യക്ഷമായും  ആയിരക്കണക്കിനാളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്ന ഇത്തരം സംരംഭങ്ങളുമായി റവന്യു മന്ത്രി മുന്നോട്ടു പോവുകയാണെന്നും, കക്ഷി രാഷ്ട്രീയം മാറ്റിവെച്ചുകൊണ്ട് മുവുവന്‍ ജനങ്ങളും വികസനത്തിനായി കൈകോര്‍ക്കണമെന്നും സിപിഐ ആഭ്യര്‍ത്ഥിച്ചു.

കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരന്‍, കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി കുഞ്ഞിക്കണ്ണന്‍, മടിക്കൈ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശീന്ദ്രന്‍ മടിക്കൈ, സിപിഎം ലോക്കല്‍ സെക്രട്ടറിമാരായ കെ നാരായണന്‍, മഠത്തിനാട്ട് രാജന്‍, എം കുഞ്ഞമ്പു, എം രാജന്‍, എന്‍ കൃഷ്ണന്‍, എന്‍ കെ കൃഷ്ണന്‍, സിപിഐ മണ്ഡലം സെക്രട്ടറി ബാബുരാജ്, പൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള പദ്ധതി നിര്‍വ്വാഹക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

-പ്രതിഭാരാജന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Revenue and Housing Minister, E.Chandrashekharan, Minister, CPI, Kanhangad, Kasaragod, News.