city-gold-ad-for-blogger
Aster MIMS 10/10/2023

യുവാവിന്റെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി; ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത കാറിനുള്ളില്‍ കുടുങ്ങിയ യുവാവിനെ പുറത്തെടുത്തത് വൈദ്യുതി വിച്ഛേദിച്ച ശേഷം

കാസര്‍കോട്: (www.kasargodvartha.com 07.09.2018) യുവാവിന്റെ അപകട മരണം നാടിനെ കണ്ണീരിലാഴ്ത്തി. പെരുമ്പള മാളിക ഹൗസില്‍ അബ്ദുല്ല-ഫാത്വിമ ദമ്പതികളുടെ മകനും ഗള്‍ഫുകാരനുമായ ഫഹദ് (26) ആണ് നായന്മാര്‍മൂലയില്‍ വെച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.

യുവാവിന്റെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി; ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത കാറിനുള്ളില്‍ കുടുങ്ങിയ യുവാവിനെ പുറത്തെടുത്തത് വൈദ്യുതി വിച്ഛേദിച്ച ശേഷം

നിയന്ത്രണംവിട്ട കാര്‍ രണ്ട് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ത്ത ശേഷം സമീപത്തെ കോമ്പൗണ്ടിന്റെ മതില്‍ തകര്‍ത്ത ശേഷമാണ് നിന്നത്. വൈദ്യുതി പോസ്റ്റില്‍ ഇടിച്ചതിനാല്‍ ലൈനുകള്‍ തൂങ്ങിനിന്നതോടെ ഓടിക്കൂടിയ നാട്ടുകാര്‍ക്ക് കാറില്‍ നിന്നും യുവാവിനെ പുറത്തെടുക്കാന്‍ ഭയപ്പെട്ടു. ഉടന്‍ പോലീസും വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരും എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് കാറില്‍ കുടുങ്ങിയ യുവാവിനെ പുറത്തെടുത്തത്.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ചെര്‍ക്കളയിലുള്ള സുഹൃത്തിനെ അവിടെ വിട്ട ശേഷം പെരുമ്പളയിലേക്ക് വരികയായിരുന്നു ഫഹദ്. പെരുമ്പളയിലേക്ക് പോകുന്നതിനു പകരം കുറച്ചകലെ മാറിയാണ് കാര്‍ നിയന്ത്രണംവിട്ടത്. ഡ്രൈവിംഗിനിടെ ഉറങ്ങിയതാകാം അപകടത്തിനിടയാക്കിയതെന്നാണ് പോലീസ് സംശയിക്കുന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പെരുമ്പള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ഖബറടക്കും.


യുവാവിന്റെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി; ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത കാറിനുള്ളില്‍ കുടുങ്ങിയ യുവാവിനെ പുറത്തെടുത്തത് വൈദ്യുതി വിച്ഛേദിച്ച ശേഷം

യുവാവിന്റെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി; ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത കാറിനുള്ളില്‍ കുടുങ്ങിയ യുവാവിനെ പുറത്തെടുത്തത് വൈദ്യുതി വിച്ഛേദിച്ച ശേഷം

യുവാവിന്റെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി; ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത കാറിനുള്ളില്‍ കുടുങ്ങിയ യുവാവിനെ പുറത്തെടുത്തത് വൈദ്യുതി വിച്ഛേദിച്ച ശേഷം

യുവാവിന്റെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി; ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത കാറിനുള്ളില്‍ കുടുങ്ങിയ യുവാവിനെ പുറത്തെടുത്തത് വൈദ്യുതി വിച്ഛേദിച്ച ശേഷം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Accidental-Death, Naimaramoola, Youth, Youth's accidental death; natives shocked
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL