city-gold-ad-for-blogger
Aster MIMS 10/10/2023

തൃശൂരില്‍ നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ട യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

കാസര്‍കോട്: (www.kasargodvartha.com 11.09.2018) തൃശൂരില്‍ നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ട യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. സംഭത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുഡ്‌ലു കമ്പാറിലെ എസ് ഐ ക്വാര്‍ട്ടേഴ്‌സില്‍ സുന്ദരന്റെ മകന്‍ കിഷോറിനെ (32)യാണ് കാണാതായത്. തൃശൂര്‍ പൊങ്ങണംകാട്ട് സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കിഷോര്‍ ഓഗസ്റ്റ് 27ന് രാത്രി വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു.

എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കിഷോര്‍ ഏഴ് സിം കാര്‍ഡുകള്‍ ഉപയോഗിച്ചു വന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സിം കാര്‍ഡുകളെല്ലാം സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. ഭാര്യയുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. കിഷോറിന് രണ്ട് കുട്ടികളുണ്ട്.

യുവാവ് മടിക്കേരിയിലുണ്ടെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം മടിക്കേരിയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. യുവാവിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ കാസര്‍കോട് പോലീസിനെ അറിയിക്കണം. ഫോണ്‍: 04994 230100, 9497980934 (സബ് ഇന്‍സ്‌പെക്ടര്‍).
തൃശൂരില്‍ നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ട യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Youth, Police, Investigation, Thrissur, Missing, Top-Headlines, Youth goes missing; Police investigation started
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL