City Gold
news portal
» » » » » » » » » ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ യുവാവ് തളര്‍ന്നുവീണുമരിച്ചു

കാസര്‍കോട്: (www.kasargodvartha.com 12.09.2018) ശ്വാസതടസ്സത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ യുവാവ് തളര്‍ന്നുവീണുമരിച്ചു. നീര്‍ച്ചാലിലെ അശ്വതി ടെക്സ്‌റ്റൈല്‍സ് ഉടമ രവീന്ദ്രന്‍- ഉഷ ദമ്പതികളുടെ മകന്‍ അക്ഷത് രാജാണ് (24) മരിച്ചത്. അക്ഷത് രാജ് കാസര്‍കോട് നായക്സ് റോഡില്‍ മസില്‍ഡീല്‍ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.
Kasaragod, Kerala, news, Youth, hospital, Death, Obituary, Youth died after falls down

ചൊവ്വാഴ്ച രാവിലെ വീട്ടില്‍ വെച്ച് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മരുന്ന് വാങ്ങിയ ശേഷം ഉച്ചയോടെ വീട്ടിലെത്തിയതായിരുന്നു. വീണ്ടും ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ ഉടനെ തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ തന്നെ മരണം സംഭവിച്ചു.

അക്ഷത്രാജ് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായും ജോലിചെയ്തുവരികയായിരുന്നു. ഭരത് രാജ്, അശ്വിനി എന്നിവര്‍ സഹോദരങ്ങളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Youth, hospital, Death, Obituary, Youth died after falls down< - START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date