City Gold
news portal
» » » » » » » » » » » സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ കാസര്‍കോട് സ്വദേശി മരണപ്പെട്ടു

ദോഹ: (www.kasargodvartha.com 12.09.2018) സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ കാസര്‍കോട് സ്വദേശി മരണപ്പെട്ടു. ഉദുമ മുദിയക്കാല്‍ കോട്ടപ്പാറയിലെ അബ്ദുല്ല - സക്കീന ദമ്പതികളുടെ മകന്‍ ആസിഫ് (27) ആണ് മരിച്ചത്. വിസിറ്റിംഗ് വിസയില്‍ ഖത്തറില്‍ എത്തിയ ആസിഫിനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് കിഡ്‌നി സംബന്ധമായ അസുഖമുള്ളതായി വ്യക്തമായത്.

ഇതേതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാലു ദിവസമായി ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനാല്‍ ദുബൈയിലായിരുന്ന പിതാവ് അബ്ദുല്ല ഖത്തറിലെത്തിയെങ്കിലും അപ്പോഴേക്കും മകന്‍ മരണപ്പെട്ടിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതനായത്. ഭാര്യ സാബിറ ഗര്‍ഭിണിയാണ്. മൃതദേഹം വ്യാഴാഴ്ചയോടെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. സഹോദരങ്ങള്‍: ശിഹാബ്, സനാഫ്, ഷംസീന.


Keywords: Kasaragod, Kerala, news, Death, Uduma, Obituary, Gulf, Top-Headlines, Qatar, Youth comes to Qatar in Visiting visa died
  < !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date