city-gold-ad-for-blogger
Aster MIMS 10/10/2023

എല്‍ബിഎസ് കോളജില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എസ് എഫ് ഐ നേതാവ് അസമയത്തെത്തിയത് വിവാദമായി; പരാതിയുമായി വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്

കാസര്‍കോട്: (www.kasargodvartha.com 14.09.2018) എല്‍ബിഎസ് കോളജില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എസ് എഫ് ഐ നേതാവ് അസമയത്തെത്തിയത് വിവാദമായി. സംഭവത്തില്‍ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ അധ്യാപികമാര്‍ക്ക് പരാതി നല്‍കി. സംഭവത്തെ കുറിച്ച് കോളജ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് കോഴിക്കോട് സ്വദേശിയായ മുന്‍ യൂണിറ്റ് നേതാവ് വിദ്യാര്‍ത്ഥിനികള്‍ മാത്രം താമസിക്കുന്ന ഹോസ്റ്റലിലെത്തിയത്.

പവതവണയായി ഇയാളെ ഹോസ്റ്റലില്‍ കണ്ടിരുന്നതായി പെണ്‍കുട്ടികള്‍ പറയുന്നു. യുവാവുമായി ബന്ധമുള്ള ഒരു കുട്ടിയെ കാണാനാണ് ഹോസ്റ്റലിലെത്തിയതെന്നാണ് പറയുന്നത്. ഹോസ്റ്റലിന്റെ സുരക്ഷ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥിനികള്‍ ഒറ്റക്കെട്ടായി പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. സംഭവം സംബന്ധിച്ച് അധ്യാപികമാര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും അവര്‍ അതിനെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പ്രിന്‍സിപ്പാളിന്റെ ചുമതല വഹിക്കുന്ന അക്കാദമിക് യു ജി ഡീന്‍ കെ പ്രവീണ്‍ കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

അതീവ സുരക്ഷ ഉണ്ടാകേണ്ട കോളജ് ഹോസ്റ്റലിലേക്ക് അസമയത്ത് പുറമെ നിന്നും ഒരാള്‍ എത്തുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹോസ്റ്റലില്‍ വെള്ളിയാഴ്ച രാവിലെ വിദ്യാര്‍ത്ഥിനികള്‍ ചെറിയ രീതിയിലുള്ള പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് എം എസ് എഫും- കെ എസ് യുവും രംഗത്തെത്തിയിട്ടുണ്ട്. കെ എസ് യു ജില്ലാ പ്രസിഡണ്ട് നോയല്‍ ടോം ജോസും എം എസ് എഫ് നേതാവ് ഹാഷിം ബംബ്രാണിയും കോളജിലെത്തി വിദ്യാര്‍ത്ഥിനികളുമായി സംസാരിച്ചു.

അതേസമയം ക്യാമ്പസിനകത്ത് സമരമോ പ്രതിഷേധമോ പാടില്ലെന്ന് ജില്ലാ കലക്ടറും പി ടി എയും ചേര്‍ന്നെടുത്ത തീരുമാനം ലംഘിച്ചതിന് എസ് എഫ് ഐ യൂണിറ്റ് പ്രസിഡണ്ട് സഞ്ചിന്‍ പീറ്ററിനെയും യൂണിറ്റ് സെക്രട്ടറി അജിത്തിനെയും കോളജില്‍ നിന്നും പുറത്താക്കിയിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ വെള്ളിയാഴ്ച ഉപരോധസമരം നടത്തിവരികയാണ്. പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നാണ് എസ് എഫ് ഐ ആവശ്യപ്പെടുന്നത്. കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ടെക്‌നിക്കല്‍ സെല്ലിന്റെ ചില തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ 12ന് ക്യാമ്പസില്‍ ക്യാമ്പെയിന്‍ പ്രവര്‍ത്തനം നടത്തിയിരുന്നു. ഇതിന്റെ പേരിലാണ് എസ് എഫ് ഐ നേതാക്കളെ പുറത്താക്കിയത്.

കുട്ടികളെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അടുത്തയാഴ്ച ചേരുന്ന പി ടി എ യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് കോളജ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Keywords:  Kasaragod, Kerala, news, SFI, Leader, Top-Headlines, LBS-College, SFI Leader visits College women's hostel in Midnight; Controversy in LBS College
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL