City Gold
news portal
» » » » » » » 'സര്‍ക്കാരി ഹിരിയ പ്രാഥമിക ശാലൈ കാസര്‍കോടു' കാസര്‍കോട്ടും കര്‍ണാടകയിലും സൂപ്പര്‍ ഹിറ്റ്

കാസര്‍കോട്: (www.kasargodvartha.com 08.09.2018) കുട്ടികളില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടന്നതിനെതിരെ പ്രതിരോധമുയര്‍ത്തുന്ന കന്നഡ സിനിമ 'സര്‍ക്കാരി ഹിരിയ പ്രാഥമിക ശാലൈ കാസര്‍കോടു' സൂപ്പര്‍ ഹിറ്റ്. സാമ്പത്തിക നഷ്ടത്തിന്റെ പേരില്‍ സര്‍ക്കാര്‍ പ്രാഥമിക സ്‌കൂള്‍ അടച്ച് പൂട്ടുന്നതിന്റെ കഥ പറയുകയാണ് സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിന്റെ പാശ്ചാത്തലത്തില്‍ സിനിമ.

നേരത്തെ കേരളത്തിലും ഇപ്പോള്‍ കര്‍ണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും സാധാരണമായ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത്   മനോഹരമായി ചിത്രീകരിക്കുകയാണ് സിനിമ. കന്നഡ പഠിക്കുന്ന വിദ്യാര്‍ത്ഥികളും കന്നഡ ഭാഷാ സ്‌നേഹികളും നടത്തുന്ന സമരത്തിന് നേതൃത്വം വഹിക്കുന്നത് വിദ്യാര്‍ത്ഥി നേതാവായ പ്രവീണ്‍ ആണ്. മൈസൂരുവില്‍ നിന്ന് സമരത്തിന് ആവേശം പകരാന്‍ അനന്തപത്മനാഭനും എത്തുന്നു. ഇയാള്‍ നിയമവിദഗ്ദ്ധനാണ്. കുട്ടികള്‍ കുറവാണെന്നും സുരക്ഷിതത്വം കുറവാണെന്നും കാണിച്ച് എഇഒ ബാലകൃഷ്ണ പണിക്കരാണ് സ്‌കൂള്‍ പൂട്ടിക്കുന്നത്. അനന്തപത്മനാഭന്‍ എത്തുന്നതോടെ കാര്യങ്ങള്‍ കോടതി കയറുകയും തുടര്‍ന്നുള്ള ക്ലൈമാക്‌സ് സംഭവങ്ങളുമായാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്.
Kasaragod, News, Karnataka, Cinema, Film, Entertainment, Kannada Film, Sarkari Hiriya Prathamika Shale was super hit

കാസര്‍കോടുള്ള കന്നഡ ഭാഷാക്കാരുടെ സമരമല്ല സിനിമയെന്ന് സംവിധായകനും രചയിതാവുമായ ഋഷഭ് ഷെട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജാതി, മത, ഭാഷ വ്യത്യാസങ്ങളില്ലാതെ സൗഹൃദത്തോടെ കഴിയുന്ന കാസര്‍കോട്ടെ പാശ്ചാത്തമാണ് സിനിമയുടെ കരുത്ത്. കുട്ടികളുടെ സിനിമയെന്ന ആശയത്തില്‍ നിന്നാണ് സിനിമ രൂപം കൊള്ളുന്നത്. കാസര്‍കോടും കര്‍ണാടകയിലുമാണ് സിനിമ ആദ്യം പ്രദര്‍ശിപ്പിച്ചത്. പിന്നീട് ഇന്ത്യയൊട്ടാകെ കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. യുഎഇ, അമേരിക്ക, യൂറോപ്പ്  തുടങ്ങിയ രാജ്യങ്ങളില്‍ വരുന്ന ദിവസം റിലീസാകും.

വലിയ സ്വീകരണമാണ് സിനിമക്ക്  ലഭിച്ചത്. കാസര്‍കോട് നിന്നുള്ള കുട്ടികളും മുതിര്‍ന്നവരുമാണ് അഭിനേതാക്കളില്‍ കൂടുതലും. ഉപ്പളയില്‍ 1500 പേര്‍ പങ്കെടുത്ത ശില്‍പശാലയില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. സിനിമക്ക് രണ്ട് കോടിയോളം രൂപ ചെലവായി. കാസര്‍കോടിന്റെ കലയും സാംസ്‌കാരവും ഭാഷയും സിനിമയില്‍ ചിത്രീകരിക്കുന്നു. സിനിമയില്‍ അനന്തപത്മനാഭന്‍ എന്ന കഥാപാത്രമായി എത്തുന്നത് കന്നഡ സൂപ്പര്‍ താരം അനന്തനാഗാണ്. നായകന്‍ പ്രവീണായി കാസര്‍കോട് കൂഡ്‌ലു സ്വദേശി രഞ്ജനും മറ്റൊരു പ്രധാന കുട്ടി കഥാപാത്രമായി മന്നിപ്പാടിയിലെ സമ്പത്തും വേഷമിടുന്നു. കയ്യൂര്‍ സിനിമയില്‍ അഭിനയിച്ച അഡൂര്‍ ബാലകൃഷ്ണന്‍ പണിക്കരുടെ റോളിലുണ്ട്. കാസര്‍കോട്, കര്‍ണാടകയിലെ കൈരംഗള, മംഗളൂരു, ബംഗളൂരു, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. രണ്ടര മാസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്.

വാര്‍ത്താസമ്മേനത്തില്‍ നിര്‍മാതാവ് പ്രമോദ് ഷെട്ടി, ഡോ. രത്‌നാകര മല്ലമൂല, ഉമേശ് സാല്യ എന്നിവരും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Karnataka, Cinema, Film, Entertainment, Kannada Film, Sarkari Hiriya Prathamika Shale was super hit

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date