City Gold
news portal
» » » » » » » » » » വസ്ത്രം മാറി വരാന്‍ വാടക വീട്ടിലേക്ക് പോയ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി; മൃതദേഹം വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തേക്ക്; ഒരു പെണ്‍കുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നുവെന്നും സൂചന

കാസര്‍കോട്: (www.kasargodvartha.com 22.09.2018) വസ്ത്രം മാറി വരാന്‍ വാടക വീട്ടിലേക്ക് പോയ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് മൃതദേഹം വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടു പോകും. കീഴൂര്‍ സ്വദേശിയും ചെമ്മനാട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ പരേതനായ ലത്വീഫ് - ഉമ്മാലിയുമ്മ ദമ്പതികളുടെ മകന്‍ റാഷിദ് (21) തൂങ്ങി മരിച്ച സംഭവത്തിലാണ് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച് പോലീസില്‍ പരാതി നല്‍കിയത്.

റാഷിദിന്റെ പിതൃസഹോദരന്‍ മുനീറാണ് പരാതി നല്‍കിയത്. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെയാണ് റാഷിദിനെ ചെമ്മനാട് കടവത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവും രണ്ട് സഹോദരിമാരും കീഴൂരിലെ തറവാട് വീട്ടിലായിരുന്നു. ഇവിടെ നിന്നും വൈകുന്നേരം 4.30 മണിയോടെ ചെമ്മനാട്ടെ വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് വസ്ത്രം മാറാനായി ബൈക്കില്‍ പോയതായിരുന്നു റാഷിദ്. ഏറെ വൈകിയിട്ടും കീഴൂരിലേക്ക് തിരിച്ചു വരാത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുത്തില്ല. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ ക്വാര്‍ട്ടേഴ്‌സിനടുത്ത് താമസിക്കുന്ന ഒരാളെ വിളിച്ച് അന്വേഷിക്കാന്‍ പറഞ്ഞിരുന്നു. ക്വാര്‍ട്ടേഴ്‌സിനകത്ത് ലൈറ്റും ഫാനും ഇട്ടിട്ടുണ്ടെന്നും മുട്ടി വിളിച്ചിട്ടും തുറക്കുന്നില്ലെന്ന് ഇയാള്‍ റാഷിദിന്റെ വീട്ടുകാരെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കീഴൂരില്‍ നിന്നും വീട്ടുകാര്‍ എത്തി ക്വര്‍ട്ടേഴ്‌സിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

ഉടന്‍ തന്നെ കുരുക്കഴിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പോ മറ്റോ ലഭിച്ചിട്ടില്ല. ഇതിനിടയില്‍ റാഷിദിന് ഒരു പെണ്‍കുട്ടിയുമായി സ്‌നേഹ ബന്ധത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ എന്തെങ്കിലും കാരണത്താലായിരിക്കാം മരിച്ചതെന്നാണ് ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നത്. ഇത് കൊണ്ടാണ് മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പോലീസില്‍ പരാതി നല്‍കിയത്. റാഷിദിന് മറ്റെന്തെങ്കിലും പ്രശ്‌നമുള്ളതായി വീട്ടുകാര്‍ക്ക് അറിയില്ല. യുവാവിന്റെ മൊബൈല്‍ ഫോണും മറ്റും ബന്ധുക്കള്‍ പോലീസിന് നല്‍കിയിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് വിളിച്ചഫോണ്‍ വിവരങ്ങളും മറ്റും പരിശോധിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ദേളിയില്‍ ഐ.ടി.സി. കോഴ്‌സ് പൂര്‍ത്തിയാക്കി ജോലിക്ക് ശ്രമം നടത്തി വരികയായിരുന്നു റാഷിദ്.

Related News:
യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Youth, Police, Postmortem, Hanged, Death, Rashid's death; complaint lodged
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date