City Gold
news portal
» » » » » » » » » » പീഡന സംഭവത്തില്‍ സി പി എം എം എല്‍ എയ്ക്ക് അഭയം നല്‍കുന്ന വനിതാ കമ്മീഷന്‍ പിരിച്ചു വിടണം: എം എം ഹസന്‍

കാസര്‍കോട്: (www.kasargodvartha.com 08.09.2018) പീഡന സംഭവത്തില്‍ സി പി എമ്മിന്റെ ഷൊര്‍ണൂര്‍ എം എല്‍ എ പി കെ ശശിയ്ക്ക് അഭയം നല്‍കുന്ന വനിതാ കമ്മീഷന്‍ പിരിച്ചു വിടണമെന്ന് കെ പി സി സി പ്രസിഡണ്ട് എം എം ഹസന്‍ ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റം ചെയ്യുന്നതും വിചാരണ ചെയ്യുന്നതും മാര്‍ക്കിസ്റ്റുകാര്‍ തന്നെയാണ്. പരാതി പൂഴ്ത്തി വെച്ച കോടിയേരി ബാലകൃഷ്ണനെയും ഇത് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ മന്ത്രി എ കെ ബാലനെയും എം പി പി കെ ശ്രീമതിയെയും പോലീസ് ചോദ്യം ചെയ്യണം. ഇതു കൂടാതെ പി കെ ശശിക്കെതിരെ കേസെടുക്കുകയും ചെയ്യണം. അല്ലാത്തപക്ഷം കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്നും ഹസന്‍ മുന്നറിയിപ്പ് നല്‍കി.

പ്രളയ ദുരിതം നേരിട്ടവര്‍ക്ക് കെ.പി.സി.സി. 1000 വീടുകള്‍ നല്‍കുന്നതിന്റെ ഭശിമായുള്ള കാസര്‍കോട് ജില്ലാതല അവലോകന യോഗവും ചേര്‍ന്നു. മന്ത്രിമാര്‍ വാദപ്രതിവാദങ്ങള്‍ നടത്തുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുകയാണെന്ന് എം.എം ഹസന്‍ കുറ്റപ്പെടുത്തി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതല ഉത്തരവാദിത്തപ്പെട്ടവരെ ഏല്‍പ്പിക്കാതെയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ഇത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനമില്ലായ്മയ്ക്ക് കാരണമായെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിക്കിടക്കുകയാണെന്നും ഹസന്‍ പറഞ്ഞു.

കാസര്‍കോട് ജില്ലയിലെ 41 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളില്‍ നിന്നായി അഞ്ചു ലക്ഷം രൂപ വീതം  പിരിച്ചെടുക്കുകയും ഒക്ടോബര്‍ 31 നകം മണ്ഡലം കമ്മിറ്റകള്‍ തുക നിര്‍ബന്ധമായും ഡി സി സി പ്രസിഡണ്ടിനെ ഏല്‍പിക്കണമെന്നും എം.എം. ഹസന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, എ ഗോവിന്ദന്‍ നായര്‍, എം സി ജോസ്, കെ നീലകണ്ഠന്‍, യുഡിഎഫ് കണ്‍വീനര്‍ ഗംഗാധരന്‍ നായര്‍, അഡ്വ. സുബ്ബയ്യ റായ്, പി എ അഷ്‌റഫലി, പി കെ ഫൈസല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, M.M. Hassan, Top-Headlines, Trending, Molestation, Crime, M M Hassan on P K Shashi issue
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date