City Gold
news portal
» » » » » » » » » എം ബി ബാലകൃഷ്ണന്‍ വധം: പ്രതികളെ വെറുതെ വിട്ടതിനാല്‍ ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സിപിഎം

കാസര്‍കോട്: (www.kasargodvartha.com 04.09.2018) സിപിഎം പ്രവര്‍ത്തകന്‍ ഉദുമ മാങ്ങാട്ടെ എം ബി ബാലകൃഷ്ണനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടതിനാല്‍ ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഒന്നാം പ്രതി മരിച്ച സാഹചര്യത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് മറ്റ് പ്രതികളെ വെറുതെ വിട്ടത്. ദൗര്‍ഭാഗ്യകാരമാണ് വിധി.

2013 സെപ്തംബര്‍ 16ന് തിരുവോണ ദിവസം മരണവീട്ടില്‍േപായി മടങ്ങവെയാണ് ആര്യടുക്കം ഗവ. വെല്‍ഫയര്‍ സ്‌കൂളിന് സമീപത്ത്  വെച്ച് ബാലകൃഷ്ണനെ കുത്തിക്കൊന്നത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് മാങ്ങാട് ആര്യടുക്കം കോളനിയിലെ പ്രജിത്ത് എന്ന കുട്ടാപ്പി (28), ആര്യടുക്കം കോളനിയിലെ എ കെ രഞ്ജിത്ത് (34), ആര്യടുക്കത്തെ എ സുരേഷ് (29), ഉദുമ നാലാം വാതുക്കലിലെ യു ശ്രീജയന്‍ (43), ആര്യടുക്കത്തെ ശ്യാം മോഹന്‍ എന്ന ശ്യാം (29), മജീദ്, ഷിബു കടവങ്ങാനം എന്നിവരെയാണ് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. കേസില്‍ പ്രതിയായിരുന്ന പ്രജിത്ത് എന്ന കുട്ടാപ്പി ഏതാനും മാസം മുമ്പ് കിണറ്റില്‍ വീണ് മരണപ്പെട്ടിരുന്നു.

പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കാന്‍ മേല്‍ക്കോടതിയില്‍ നിയമ പോരാട്ടം നടത്തുമെന്ന് ഏരിയാ സെക്രട്ടറി പറഞ്ഞു.


സിപിഎം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണ്‍ വധത്തില്‍ വിധി 31ലേക്ക് മാറ്റി

ബാലകൃഷ്ണന്‍ വധം: പ്രതികള്‍ പോലീസ് വലയില്‍

മാങ്ങാട് ബാലകൃഷ്ണന്‍ വധം: കേസ് ഒതുക്കി തീര്‍ക്കാന്‍ സി.പി.എം - കോണ്‍ഗ്രസ് രഹസ്യ ധാരണയെന്ന് ബി.ജെ.പി


ബാലകൃഷ്ണന്‍ വധക്കേസ്: മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി


ബാലകൃഷ്ണന്‍ വധം: രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍


എം.ബി ബാലകൃഷ്ണന്‍ വധം: വിചാരണ ഒക്ടോബര്‍ 20 ന് തുടങ്ങും

മാങ്ങാട്ടെ സിപിഎം പ്രവര്‍ത്തകന്‍ എം.ബി ബാലകൃഷ്ണന്‍ വധം; കെ. വിശ്വന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍


ബാലകൃഷ്ണന്‍ വധം: പ്രതി ഷിബുവിന്റെ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കണം- സിപിഎം


ബാലകൃഷ്ണന്‍ വധം; കുത്താന്‍ ഉപയോഗിച്ച കത്തി പാലത്തിനടിയില്‍ നിന്നും കണ്ടെത്തി


സി പി എം പ്രവര്‍ത്തകനായ ബാലകൃഷ്ണന്‍ കൊലക്കേസിലെ ഏഴാം പ്രതിയുടെ വിവാഹത്തില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുത്തതിനെതിരെ സി പി എമ്മിന്റെ സൈബര്‍ പോരാളികള്‍ പ്രചരണവുമായി രംഗത്ത്


ബാലകൃഷ്ണന്‍ വധം: പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി


ബാലകൃഷ്ണന്‍ വധം: കോണ്‍ഗ്രസ് വ്യാജ പ്രചരണം നടത്തുന്നുവെന്ന് സി.പി.എം(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Murder-case, court, CPM, Top-Headlines, M B Balakrishnan murder; CPM decided to go HC for Legal battle
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date