ധനസമാഹരണ യജ്ഞം; സൈക്കിള്‍ സന്ദേശ യാത്രയ്ക്ക് തുടക്കം
കാസര്‍കോട്: (www.kasargodvartha.com 12.09.2018) പ്രളയ ദുരന്തനിവാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം സമാഹരിക്കുന്നതിനായി ജില്ലയിലെ ധനസമാഹരണത്തിന്റെ പ്രചാരണാര്‍ത്ഥമുള്ള സൈക്കിള്‍ സന്ദേശ യാത്രയ്ക്ക് തുടക്കമായി. മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെയുള്ള സൈക്കിള്‍ റാലി ബുധനാഴ്ച രാവിലെ ഒമ്പതു മണിക്ക് ഹൊസങ്കടിയില്‍ നടന്ന ചടങ്ങില്‍ പി കരുണാകരന് എം.പി ഫ്ളാഗ് ഓഫ് ചെയ്തു.
പി.ബി അബ്ദുര്‍ റസാഖ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ബാബു, ജില്ലാ പോലീസ് മേധാവി ഡോ.എ. ശ്രീനിവാസിന് ഫ്ളാഗ് കൈമാറി. 25 സൈക്കിളുകളിലാണ് സന്ദേശ യാത്ര ജില്ലയില്‍ പ്രയാണം നടത്തുന്നത്. ഹൊസങ്കടി മുതല്‍ ഉപ്പള വരെ ജില്ലാ പോലീസ് മേധാവി സന്ദേശയാത്ര നയിച്ചു. സംസ്ഥാനതലത്തില്‍ മൂന്നുപ്രാവശ്യം സൈക്കിളിംഗ് ചാമ്പ്യനായ ഉദിനൂരില് നിന്നുള്ള എസ് വിനോദ്കുമാര്‍ പിന്നീട് യാത്ര നയിച്ചു.
ഉദിനൂര്‍ ജിഎച്ച്എസ്എസ്, കുട്ടമത്ത് ജിഎച്ച്എസ്എസ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാല്പതോളം പേരാണ് സൈക്കിള്‍ റാലിയില്‍ പങ്കാളികളാകുന്നത്. ബുധനാഴ്ച വൈകിട്ട് 4.30 ന് കാലിക്കടവില്‍ സമാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ സമാപനസമ്മേളനത്തില്‍ ഫ്ളാഗ് ഏറ്റുവാങ്ങും.
ഉപ്പള ബസ് സ്റ്റാന്‍ഡ്, കുമ്പള ബസ് സ്റ്റാന്‍ഡ്, ചൗക്കി, കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്, മേല്പറമ്പ, പാലകുന്ന് എന്നിടങ്ങിലാണ് ഉച്ചയ്ക്ക് മുമ്പ് സ്വീകരണം നല്‍കും. ഉച്ചകഴിഞ്ഞ് രണ്ടിന് പള്ളിക്കര, 2.30 ന് മാണിക്കോത്ത് മഡിയന്‍, മൂന്നിന് പുതിയകോട്ട, 3.30 ന് നീലേശ്വരം മാര്‍ക്കറ്റ്, നാലിന് ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളില്‍ സ്വീകരണം നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bicycle, Fund, Fund Compilation travel begin
< !- START disable copy paste -->