Join Whatsapp Group. Join now!
Aster MIMS 10/10/2023

കോളജ് വിദ്യാര്‍ത്ഥിയുടെ മരണം: തലയില്‍ ട്യൂമര്‍ ബാധിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

ഉദുമയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ത്ഥി മരിച്ചത് തലയില്‍ ട്യൂമര്‍ ബാധിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. പനയാല്‍ കുന്നൂച്ചിയിലെ സുനില്‍ സരോജിനി ദമ്പതികളുടെkasaragod, Bekal, Kerala, news, Death, College, Uduma, Postmortem report, Kanhangad, Police, College student death: Postmortem report out
ബേക്കല്‍: (www.kasargodvartha.com 09.09.2018) ഉദുമയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ത്ഥി മരിച്ചത് തലയില്‍ ട്യൂമര്‍ ബാധിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. പനയാല്‍ കുന്നൂച്ചിയിലെ സുനില്‍ സരോജിനി ദമ്പതികളുടെ മകനും കാഞ്ഞങ്ങാട് സ്‌കോളര്‍ കോളജിലെ ഒന്നാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയുമായ സജിന്‍ (18) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി തലവേദന കലശലായതിനെ തുടര്‍ന്നാണ് സജിനെ ഉദുമ നഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഞായറാഴ്ച നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് തലയില്‍ ട്യൂമറാണ് മരണകാരണമെന്ന് കണ്ടെത്തിയത്. റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ പോലീസ് സര്‍ജന്‍ ബേക്കല്‍ പോലീസിന് കൈമാറിയിട്ടുണ്ട്.



കുത്തിവെപ്പിലെ അപാകതയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനയച്ചത്. ഇടക്കിടെ കലശലായ തലവേദന സജിന് അനുഭവപ്പെട്ടിരുന്നു. വള്ളിയാഴ്ച രാത്രി തലവേദന കലശലായതിനെ തുടര്‍ന്നാണ് സജിനെ ഉദുമ നഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച വൈകീട്ടോടെ ഡോക്ടര്‍ വന്ന് ഡിസ്ചാര്‍ജ് ചെയ്യാമെന്ന് അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. ഇതിനിടയിലാണ് കുത്തിവെപ്പ് എടുത്തപ്പോള്‍ തലവേദനയും ചര്‍ദിയും ഉണ്ടായത്. നില ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.

അതിനിടെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട് പുറത്തുവരുന്നതിന് മുമ്പ് തന്നെ ആശുപത്രിക്കെതിരെ ചിലര്‍ വ്യാജ പ്രചരണം നടത്തിയിരുന്നുവെന്ന് പറയുന്നു. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.

Keywords: kasaragod, Bekal, Kerala, news, Death, College, Uduma, Postmortem report, Kanhangad, Police, College student death: Postmortem report out.