Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒരാളുടെ മരണത്തിനിടയാക്കിയ അപകടം; കാര്‍ വീടിനു മുകളിലേക്ക് മറിഞ്ഞപ്പോള്‍ വീട്ടുകാര്‍ പരിസരത്തില്ലാത്തത് വന്‍ ദുരന്തം ഒഴിവാക്കി

കാര്‍ നിയന്ത്രണംവിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരണപ്പെടാനിടയായ സംഭവം നാടിനെ ഞെട്ടിച്ചു. കാര്‍ വീടിനു മുകളിലേക്ക് മറിഞ്ഞപ്പോള്‍ വീട്ടുകാര്‍ പരിസരത്തില്ലാത്തതു Kasaragod, Kerala, news, Car-Accident, Death, Top-Headlines, Accident, Kuttikol, Car accident; Natives shocked
കുറ്റിക്കോല്‍: (www.kasargodvartha.com 06.09.2018) കാര്‍ നിയന്ത്രണംവിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരണപ്പെടാനിടയായ സംഭവം നാടിനെ ഞെട്ടിച്ചു. കാര്‍ വീടിനു മുകളിലേക്ക് മറിഞ്ഞപ്പോള്‍ വീട്ടുകാര്‍ പരിസരത്തില്ലാത്തതു കൊണ്ടു മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. അപകടത്തില്‍ കാറോടിച്ചിരുന്ന എരിഞ്ഞിപ്പുഴ ആനക്കുഴിയിലെ ഗോപി (68)യാണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. സമീപത്തെ റോഡിലൂടെ ഓടിയ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീടിന്റെ വരാന്തയിലേക്ക് വീഴുകയായിരുന്നു. വീട്ടിയടുക്കത്തെ ചന്ദ്രന്റെ വീട്ടുവരാന്തയിലാണ് കാര്‍ പതിച്ചത്. കാറോടിക്കുന്നതിനിടെ ഗോപിക്ക് ഹൃദയാഘാതമുണ്ടായതാണ് അപകടത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്.

വഴിക്കു വെച്ച് കയറിയ സജിന എന്ന യുവതിക്ക് അപകടത്തില്‍ പരിക്കേറ്റു. സജിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുങ്ങല്‍ വിദഗ്ദ്ധനാണ് ഗോപി. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് ശ്രദ്ധനേടിയിരുന്നു. കര്‍ഷകന്‍ കൂടിയാണ്. ഭാര്യ: മാധവി. ഹരികൃഷ്ണന്‍ (ഡിഗ്രി വിദ്യാര്‍ത്ഥി, പീപ്പിള്‍സ് കോളേജ് മുന്നാട്) ഏക മകനാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Car-Accident, Death, Top-Headlines, Accident, Kuttikol, Car accident; Natives shocked
  < !- START disable copy paste -->