city-gold-ad-for-blogger
Aster MIMS 10/10/2023

വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കേന്ദ്ര സര്‍വ്വകലാശാല ഇംഗ്ലീഷ് താരതമ്യ സാഹിത്യ പഠനവകുപ്പ് മേധാവി ഡോ. പ്രസാദ് പന്ന്യനെ പുറത്താക്കിയതിനെതിരെ എസ് എഫ് ഐ മാര്‍ച്ചില്‍ അക്രമം, പോലീസ് കേസെടുത്തു

പെരിയ: (www.kasargodvartha.com 11.09.2018) കേരള കേന്ദ്രസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ഇംഗ്ലീഷ് താരതമ്യ സാഹിത്യ പഠനവകുപ്പ് മേധാവി ഡോ. പ്രസാദ് പന്ന്യനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ് എഫ് ഐയുടെ ആഭിമുഖ്യത്തില്‍ കേന്ദ്രസര്‍വ്വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചില്‍ അക്രമം. ചെടിച്ചട്ടിയും ഗ്ലാസും തകര്‍ത്തതായി രജിസ്ട്രാര്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് എസ് എഫ് ഐ യൂണിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ബേക്കല്‍ എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു. ഇതിനിടെയാണ് യൂണിവേഴ്‌സിറ്റിയിലെ ചെടിച്ചട്ടികളും ഗ്ലാസുകളും എസ് എഫ് ഐ പ്രവര്‍ത്തകര്‍ തകര്‍ത്തത്. പ്രസാദ് പന്ന്യനെ പുറത്താക്കിയത് നീതീകരിക്കാനാവില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. എതിര്‍ക്കുന്നവരെയെല്ലാം കോളജില്‍ നിന്നും പുറത്താക്കുന്ന സമീപനമാണ് വൈസ് ചാന്‍സിലറും യൂണിവേഴ്‌സിറ്റി അധികൃതരും സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ ഏതറ്റം വരെയും സമരം സംഘടിപ്പിക്കുമെന്ന് എസ് എഫ് ഐ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

രാവിലെ 11 മണിക്ക് ആരംഭിച്ച മാര്‍ച്ച് ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് നടന്നത്. മാര്‍ച്ചിനെ തുടര്‍ന്ന് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിന്റെ പ്രവര്‍ത്തനം ഭാഗികമായി സ്തംഭിച്ചു.
വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കേന്ദ്ര സര്‍വ്വകലാശാല ഇംഗ്ലീഷ് താരതമ്യ സാഹിത്യ പഠനവകുപ്പ് മേധാവി ഡോ. പ്രസാദ് പന്ന്യനെ പുറത്താക്കിയതിനെതിരെ എസ് എഫ് ഐ മാര്‍ച്ചില്‍ അക്രമം, പോലീസ് കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Periya, Top-Headlines, Central University, Police, case, Attack in SFI Central University March; Police case registered
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL